---
title: "വില്ല്യാപ്പള്ളി സബ് രജിസ്ട്രാഫീസ് ഉടൻ പ്രവർത്തന യോഗ്യമാക്കണം - എസ്ഡിപിഐ "
english_title: "Villyapalli Sub-Registrar Office should be made functional immediately - SDPI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103421/villyapalli-sub-registrar-office-should-be-made-functional-immediately-sdpi"
published_at: "2023-03-16T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64130ee789743_sub_registrar_villyap[ally.jpg"
keywords: []
---

# വില്ല്യാപ്പള്ളി സബ് രജിസ്ട്രാഫീസ് ഉടൻ പ്രവർത്തന യോഗ്യമാക്കണം - എസ്ഡിപിഐ 

> **Lead Summary:** **വില്ല്യാപ്പള്ളി: **പണി പൂർത്തീകരിച്ച് എട്ടു വർഷം പൂർത്തിയായിട്ടും അടഞ്ഞ് കിടക്കുന്ന വില്ല്യാപ്പള്ളി രജിസ്ട്രാഫീസ് ഉടൻ തുറന്ന് പ്രവർത്തന യോഗ്യമാക്കണമെന്ന് എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു .നിലവിൽ പ്രസ്തുത ബിൽഡിംഗ് രാത്രി കാലങ്ങളിൽ ലഹരി മാഫിയ ഉൾപ്പെടെ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് .

## Article Content

**വില്ല്യാപ്പള്ളി: **പണി പൂർത്തീകരിച്ച് എട്ടു വർഷം പൂർത്തിയായിട്ടും അടഞ്ഞ് കിടക്കുന്ന വില്ല്യാപ്പള്ളി രജിസ്ട്രാഫീസ് ഉടൻ തുറന്ന് പ്രവർത്തന യോഗ്യമാക്കണമെന്ന് എസ്ഡിപിഐ കുറ്റ്യാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു .നിലവിൽ പ്രസ്തുത ബിൽഡിംഗ് രാത്രി കാലങ്ങളിൽ ലഹരി മാഫിയ ഉൾപ്പെടെ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് .

പണി പൂർത്തീകരിച്ചിട്ടും പുതിയ കെട്ടിടത്തിലേക്ക് മാറാതെ വാടക കെട്ടിടത്തിൽ തുടരുന്ന നടപടിയിലും ദുരൂഹതയുണ്ട് . ഇപ്പോഴുള്ള പുതിയ കെട്ടിടം പൊൻമേരി അമ്പലത്തിനടുത്ത് ജനങ്ങൾക്ക് പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്താണെന്നിരിക്കെ ആയഞ്ചേരി റോഡിലെ ഉൾപ്രദേശത്തെ വാടക കെട്ടിടത്തിലേക്ക് ജനങ്ങൾക്ക് എത്തിച്ചേരാൻ പ്രയാസവും നേരിടുന്നുണ്ട് .

അതുകൊണ്ട് ഈ വിഷയത്തിൽ അധികൃതർ ഉടൻ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു .അല്ലാത്തപക്ഷം രജിസ്ട്രാർ ഓഫീസ് മാർച്ച് ഉൾപ്പെടെ പ്രത്യക്ഷ സമരത്തിന് എസ്ഡിപിഐ മുന്നിട്ടിറങ്ങുമെന്ന് പാർട്ടി മണ്ഡലം പ്രസിഡൻ്റ് ആർഎം റഹീം മാസ്റ്റർ പ്രഖ്യാപിച്ചു. യോഗത്തിൽ മണ്ഡലം സെക്രട്ടറി നവാസ് കല്ലേരി, മുത്തു തങ്ങൾ, കുഞ്ഞബ്ദുല്ല മാസ്റ്റർ, ഹമീദ് കല്ലുംപുറം, സൂപ്പി മാസ്റ്റർ കുറ്റ്യാടി ,നദീർ മാസ്റ്റർ വേളം എന്നിവർ സംബന്ധിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103421/villyapalli-sub-registrar-office-should-be-made-functional-immediately-sdpi)