---
title: "ജില്ലയിലെ എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം "
english_title: "Employment opportunity at District Employability Centre"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103430/employment-opportunity-at-district-employability-centre"
published_at: "2023-03-16T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64131aab8f7f3_kozhikkode_collectreate.jpg"
keywords: []
---

# ജില്ലയിലെ എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം 

> **Lead Summary:** **വടകര:** കോഴിക്കോട് ജില്ലയിലെ എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലേക്കാണ് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നത്.

## Article Content

**വടകര:** കോഴിക്കോട് ജില്ലയിലെ എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലേക്കാണ് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നത്.

ഫാർമസിസ്റ്റ് (യോഗ്യത: ബി.ഫാം/ ഡി.ഫാം), ലാബ് ടെക്നീഷ്യൻ ( യോഗ്യത: ഡി എം എൽ ടി), അക്കൗണ്ടന്റ് (യോഗ്യത :ബികോം), സ്റ്റോർകീപ്പർ, വർക്ക് ഷോപ്പ് സൂപ്പർവൈസർ ( യോഗ്യത: ഐ.ടി.ഐ മെക്കാനിക്കൽ / ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ), ബ്രാഞ്ച് മാനേജർ, കസ്റ്റമർ സക്സസ് മാനേജർ (യോഗ്യത: ബിരുദം), എസ്.ഇ.ഒ അനലിസ്റ്റ് (യോഗ്യത: ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്),ഓട്ടോകാഡ് ഡ്രാഫ്റ്റ്സ്മാൻ (യോഗ്യത: ഐ.ടി.ഐ/ ബിടെക് (ഇലെക്ട്രിക്കൽ, സിവിൽ, ഡിപ്ലോമ ), ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് (യോഗ്യത :എസ്. എസ്.എൽ.സി) കൂടിക്കാഴ്ച നടത്തുന്നു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18ന് 10 മണിക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ബയോഡാറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. പ്രായപരിധി 35 വയസ്സ്.

കൂടുതൽ വിവരങ്ങൾക്ക്: 0495- 2370176

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103430/employment-opportunity-at-district-employability-centre)