---
title: "കടുത്ത വേനലിൽ ആശ്വാസമായി കുടിവെള്ള ബൂത്തുകൾ "
english_title: "Drinking water booths are a relief in hot summer"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103512/drinking-water-booths-are-a-relief-in-hot-summer"
published_at: "2023-03-17T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6414048624ebd_KUDIVELLAM_1.jpg"
keywords: []
---

# കടുത്ത വേനലിൽ ആശ്വാസമായി കുടിവെള്ള ബൂത്തുകൾ 

> **Lead Summary:** **വടകര: **കൊടുംവേനലിൽ ഓർക്കാട്ടേരി ടൗണിൽ എത്തുന്ന പൊതുജനങ്ങൾക്ക് ആശ്വാസമേകി ലോക് താന്ത്രിക് യുവജനതാ ദൾ ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറാമല ബേങ്ക് ബസ്റ്റോപ്പിന് മുമ്പിലും ഏറാമല കുന്നുമ്മക്കര റോഡിൽ ഗാന്ധി ജംഗ്ഷനിൽ ഓർക്കാട്ടേരി ഗവൺമെൻറ് ഹോസ്പിറ്റലിൽ മുമ്പിലും കുടിവെള്ള ബൂത്ത് സ്ഥാപിച്ചു.

## Article Content

**വടകര: **കൊടുംവേനലിൽ ഓർക്കാട്ടേരി ടൗണിൽ എത്തുന്ന പൊതുജനങ്ങൾക്ക് ആശ്വാസമേകി ലോക് താന്ത്രിക് യുവജനതാ ദൾ ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറാമല ബേങ്ക് ബസ്റ്റോപ്പിന് മുമ്പിലും ഏറാമല കുന്നുമ്മക്കര റോഡിൽ ഗാന്ധി ജംഗ്ഷനിൽ ഓർക്കാട്ടേരി ഗവൺമെൻറ് ഹോസ്പിറ്റലിൽ മുമ്പിലും കുടിവെള്ള ബൂത്ത് സ്ഥാപിച്ചു.

ചടങ്ങിൽ ഏറാമല പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിതിൻ കണ്ടിയിൽ അധ്യക്ഷനായി ഓർക്കാട്ടേരി ടൗണിലെ ചുമട്ട് തൊഴിലാളിക്ക് കുടിവെള്ളം നൽകി ലോക്താന്ത്രിക് യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂര് ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ സെക്രട്ടറി പി കിരൺജിത്ത് മണ്ഡലം പ്രസിഡണ്ട് സഹജഹാസൻ എം കെ സനീഷ്, കെ എം സുബീഷ് , ടി .പി അതുൽ, പി.എം ബിനിഷ, രജീഷ് ചെറുവത്ത് , സുനിജ മഹേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103512/drinking-water-booths-are-a-relief-in-hot-summer)