---
title: "കരാർ നിയമനം; റെയിൽവേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് "
english_title: "DYFI march to railway station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103557/dyfi-march-to-railway-station"
published_at: "2023-03-17T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64142fc310447_DYFI.jpg"
keywords: []
---

# കരാർ നിയമനം; റെയിൽവേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് 

> **Lead Summary:** **വടകര: **വടകര റെയിൽവേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ഇന്ത്യൻ റെയിൽവേയുടെ സ്വകാര്യവൽക്കരണത്തിന് ആക്കംകൂട്ടി പാലക്കാട്, തിരുവനന്തപുരം, ഡിവിഷനുകളിൽ 1847 ഗേറ്റ് കീപ്പർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി റെയിൽവേ സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തി.

## Article Content

**വടകര: **വടകര റെയിൽവേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. ഇന്ത്യൻ റെയിൽവേയുടെ സ്വകാര്യവൽക്കരണത്തിന് ആക്കംകൂട്ടി പാലക്കാട്, തിരുവനന്തപുരം, ഡിവിഷനുകളിൽ 1847 ഗേറ്റ് കീപ്പർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനെതിരെ ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി റെയിൽവേ സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തി.

കോഴിക്കോട്, കൊയിലാണ്ടി, വടകര സ്റ്റേഷനുകളിലേക്കായിരുന്നു മാർച്ച്. വടകര റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: എൽ.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.

അഡ്വ: പി. രാഹുൽരാജ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി കെ ഭഗീഷ്, പി സുബിഷ, എം.കെ നികേഷ് സംസാരിച്ചു. എം കെ വികേഷ് സ്വാഗതവും, കാവ്യാ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. റെയിൽവേ സ്റ്റേഷൻ മാർച്ചിലും, തുടർന്ന് നടന്ന പ്രതിഷേധ സംഗമത്തിൽ നിരവധി ഡി.വൈ.എഫ്.ഐ പ്രവർത്തകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103557/dyfi-march-to-railway-station)