---
title: "പ്രതിഷേധ പ്രകടനം; യുഡിഎഫ് അംഗങ്ങളുടെ അതിരുവിട്ട നടപടി "
english_title: "Protest against extreme action of UDF members"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103563/protest-against-extreme-action-of-udf-members"
published_at: "2023-03-17T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641437a0e1a72_LDF_PRATHISHEDAM.jpg"
keywords: []
---

# പ്രതിഷേധ പ്രകടനം; യുഡിഎഫ് അംഗങ്ങളുടെ അതിരുവിട്ട നടപടി 

> **Lead Summary:** **വടകര: ** നിയമസഭയിൽ യുഡിഎഫ് അംഗങ്ങൾ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് വടകരയിൽ എൽഡിഎഫ് പ്രതിഷേധം. വടകരയിൽ എൽഡിഎഫ് നേതൃത്വത്തിൽ പ്രകടനവും, പൊതുയോഗവും നടത്തി.

## Article Content

**വടകര: ** നിയമസഭയിൽ യുഡിഎഫ് അംഗങ്ങൾ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് വടകരയിൽ എൽഡിഎഫ് പ്രതിഷേധം. വടകരയിൽ എൽഡിഎഫ് നേതൃത്വത്തിൽ പ്രകടനവും, പൊതുയോഗവും നടത്തി.

കേളു ഏട്ടൻ -പി.പി ശങ്കരൻ സ്മാരകത്തിൽ നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ടി.പി ഗോപാലൻ ഉദ്ഘാടനം ചെയ്തു.

സി.പി സോമൻ ആമുഖഭാഷണം പറഞ്ഞു. സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ കെ കൃഷ്ണൻ, കെ പ്രകാശൻ, പി സത്യനാഥൻ, വി. ഗോപാലൻ, മുബാസ് കല്ലേരി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103563/protest-against-extreme-action-of-udf-members)