---
title: "യുവാവിന്റെ വിയോഗം; ഞെട്ടലോടെ പയ്യോളി "
english_title: "Payoli is shocked by the death of the young man"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103592/payoli-is-shocked-by-the-death-of-the-young-man"
published_at: "2023-03-17T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64144ecb7c0c8_ALTHAF_DEATH.jpg"
keywords: []
---

# യുവാവിന്റെ വിയോഗം; ഞെട്ടലോടെ പയ്യോളി 

> **Lead Summary:** **പയ്യോളി: **പയ്യോളി സ്വദേശിയായ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലിൽ നാട്. പയ്യോളി ആവിക്കൽ റോഡിൽ സായിവിൻ കാട്ടിൽ മുഹമ്മദ് അൽത്താഫിനെ ഇന്നലെ വൈകിട്ടാണ് ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസിയായ അൽത്താഫ് 10 ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

## Article Content

**പയ്യോളി: **പയ്യോളി സ്വദേശിയായ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലിൽ നാട്. പയ്യോളി ആവിക്കൽ റോഡിൽ സായിവിൻ കാട്ടിൽ മുഹമ്മദ് അൽത്താഫിനെ ഇന്നലെ വൈകിട്ടാണ് ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവാസിയായ അൽത്താഫ് 10 ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

മൂന്നു ദിവസമായി കോഴ്സ് ചെയ്യാനെന്ന് പറഞ്ഞു കോഴിക്കോട് അപ്സര തീയേറ്ററിന് സമീപത്തെ ലാർഡ് ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. ഇന്നലെ വൈകിട്ട് ക്ലിനിങ്ങിനായി ഹോട്ടൽ ജീവനക്കാരി വാതിലിൽ മുട്ടി വിളിച്ചിട്ടും, പ്രതികരണമില്ലാതായതോടെ പകരം താക്കോൽ ഉപയോഗിച്ച് മുറി തുറന്നു പരിശോധിച്ചപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ശേഷം ഇന്ന് വൈകിട്ട് 3 30ന് സംസ്കാരവും നടത്തി. അപ്രതീക്ഷിതമായ അൽത്താഫിന്റെ വിയോഗത്തിൽ ഞെട്ടലോടെയാണ് സുഹൃത്തുക്കൾ. എം സി കെ നാസർ-താഹിറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: തൻസീർ, നാസില.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103592/payoli-is-shocked-by-the-death-of-the-young-man)