---
title: "ലൈംഗിക അതിക്രമം; എസ്.ഡി.പി.ഐ. ആർ.ടി.ഒ ഓഫീസ് മാർച്ച് താക്കീതായി "
english_title: "SDPI Marched to RTO office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103790/sdpi-marched-to-rto-office"
published_at: "2023-03-18T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415c3f90f50a_sdpi_march.jpg"
keywords: []
---

# ലൈംഗിക അതിക്രമം; എസ്.ഡി.പി.ഐ. ആർ.ടി.ഒ ഓഫീസ് മാർച്ച് താക്കീതായി 

> **Lead Summary:** **വടകര : **എസ്.ഡി.പി.ഐ ആർ.ടി.ഒ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.ഡ്രൈവിംഗ് ടെസ്റ്റിനിടയിൽ എം.വി.ഐ ഉദ്യോഗസ്ഥൻ വീട്ടമ്മയോട് ലൈംഗിക അതിക്രമം നടത്തിയ വിഷയത്തിൽ അധികാരികൾ കാണിക്കുന്ന മൗനത്തിനെതിരെ എസ്.ഡി.പി.ഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആർ.ടി.ഒ. ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.

## Article Content

**വടകര : **എസ്.ഡി.പി.ഐ ആർ.ടി.ഒ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.ഡ്രൈവിംഗ് ടെസ്റ്റിനിടയിൽ എം.വി.ഐ ഉദ്യോഗസ്ഥൻ വീട്ടമ്മയോട് ലൈംഗിക അതിക്രമം നടത്തിയ വിഷയത്തിൽ അധികാരികൾ കാണിക്കുന്ന മൗനത്തിനെതിരെ എസ്.ഡി.പി.ഐ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആർ.ടി.ഒ. ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.

വടകര ലിങ്ക് റോഡിൽ നിന്ന് ആരംഭിച്ച മാർച്ച് ആർ.ടി.ഒ ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു , മാർച്ച് എസ്. ഡി.പി.ഐ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് കാണിക്കുന്ന വിമുഖത ഉദ്യോഗസ്ഥ പ്രീണനമാണെന്നും എൽ ഡി എഫ് ഭരണം സർക്കാർ ജീവനക്കാർക്ക് എന്തും ചെയ്യാനുള്ള ലൈസൻസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പീഡന പ്രതിയെ സർവ്വീസിൽ നിന്ന് പിരിച്ച് വിടുക, പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ് ഡി പി ഐ മാർച്ച് സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ്‌ ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ വി പി ഷാജഹാൻ, വിമൻ ഇന്ത്യ മൂവ്മെന്റ് വടകര മണ്ഡലം പ്രസിഡന്റ്‌ റസീന ഷക്കീർ സംസാരിച്ചു.

വൈസ് പ്രസിഡന്റ്‌ റഹൂഫ് ചോറോട്, ട്രഷറർ അസീസ് വെള്ളോളി,മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഉനൈസ് ഒഞ്ചിയം, നൈസ നസീർ, ഇർഫാന,ചോറോട് പഞ്ചായത്ത് പ്രസിഡന്റ്‌ ആസിഫ് ചോറോട്, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ്‌ ഷബീർ,മുൻസിപ്പൽ സെക്രട്ടറി ശറഫുദ്ധീൻ, മുൻസിപ്പൽ കൗൺസിലർ ഹക്കീം പി എസ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി ബഷീർ കെ കെ സ്വാഗതം പറഞ്ഞു. മുൻസിപ്പൽ പ്രസിഡന്റ്‌ സമദ് മാക്കൂൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103790/sdpi-marched-to-rto-office)