---
title: "സമരപ്പന്തൽ; അന്യായമായി ഖബർസ്ഥാൻ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ "
english_title: "Struggle against unjust acquisition of Khabarstan land"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103792/struggle-against-unjust-acquisition-of-khabarstan-land"
published_at: "2023-03-18T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415c6619834e_KUNJIPALLY.jpg"
keywords: []
---

# സമരപ്പന്തൽ; അന്യായമായി ഖബർസ്ഥാൻ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ 

> **Lead Summary:** **കുഞ്ഞിപ്പള്ളി: **അന്യായമായി ഖബർസ്ഥാൻ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം ശക്തമാകുന്നു. ഖബർസ്ഥാൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരപന്തൽ ആരംഭിച്ചു.

## Article Content

**കുഞ്ഞിപ്പള്ളി: **അന്യായമായി ഖബർസ്ഥാൻ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ സമരം ശക്തമാകുന്നു. ഖബർസ്ഥാൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമരപന്തൽ ആരംഭിച്ചു.

അന്യായമായും നിയമ വിരുദ്ധമായും കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി ഏറ്റെടുക്കുവാനുള്ള ദേശീയപാത അധികൃതരുടെ നീക്കത്തിനെതിരെയാണ് ഖബർസ്ഥാൻ സംരക്ഷണ സമിതി സമരപന്തൽ തുടങ്ങിയത്. ആർ.പ്രസീത് മുക്കാളി ഉദ്ഘാടനം ചെയ്തു.

അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സാലിം അഴിയൂർ അധ്യക്ഷത വഹിച്ചു. വഖഫ് പരിപാലന സമിതി സംസ്ഥാന സെക്രട്ടറി ഉമ്മർ ഏറാമല, സൈനുദ്ദീൻ ഏകെ, സയ്യിദ് ജിഫ്രി തങ്ങൾ, സാഹിർ എം, ഷംസുദ്ദീൻ മനയിൽ, അബൂബക്കർ എം സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103792/struggle-against-unjust-acquisition-of-khabarstan-land)