---
title: "2.40 കിലോ കഞ്ചാവ്; വടകര സ്വദേശി പിടിയിൽ "
english_title: "Vadakara native arrested with 2.40 kg ganja"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103985/vadakara-native-arrested-with-240-kg-ganja"
published_at: "2023-03-19T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64172b6c52531_ganja.jpg"
keywords: []
---

# 2.40 കിലോ കഞ്ചാവ്; വടകര സ്വദേശി പിടിയിൽ 

> **Lead Summary:** **വടകര: **2.40 കിലോഗ്രാം കഞ്ചാവുമായി വടകര സ്വദേശി പോലീസ് പിടിയിൽ. കൊയിലാണ്ടി എക്‌സൈസ് റേഞ്ച് പാർട്ടി ഇന്ന്, പയ്യോളി, കിഴൂർ ഭാഗത്ത് നടത്തിയ വാഹനപരിശോധനയിൽ KL18 R 7658 നമ്പർ ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 2.040 കിലോഗ്രാം കഞ്ചാവുമായി വടകര പാലയാട് പതിയാരക്കര പള്ളിപ്പറമ്പത്ത് സുബിൻ പിടിയിലായി.

## Article Content

**വടകര: **2.40 കിലോഗ്രാം കഞ്ചാവുമായി വടകര സ്വദേശി പോലീസ് പിടിയിൽ. കൊയിലാണ്ടി എക്‌സൈസ് റേഞ്ച് പാർട്ടി ഇന്ന്, പയ്യോളി, കിഴൂർ ഭാഗത്ത് നടത്തിയ വാഹനപരിശോധനയിൽ KL18 R 7658 നമ്പർ ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്ന 2.040 കിലോഗ്രാം കഞ്ചാവുമായി വടകര പാലയാട് പതിയാരക്കര പള്ളിപ്പറമ്പത്ത് സുബിൻ പിടിയിലായി.

കൂടെയുണ്ടായിരുന്ന മണിയൂർ മുടപ്പിലാവിൽ തിരുവങ്ങോത്ത് മീത്തൽ അശ്വിനെ(30) കേസിൽ രണ്ടാം പ്രതിയാക്കി കേസ്സെടുത്തു. ഇയാൾ ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. പരിശോധന സംഘത്തിൽ ഇൻസ്‌പെക്ടർ ജി.ബിനുഗോപാൽ, പ്രിവന്റീവ് ഓഫീസർമാരായ എൻ.രാജു, എം.സജീവൻ, എൻ.അജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജി.ആർ രാകേഷ്ബാബു, എ.കെ രതീഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ആർ.രേഷ്മ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103985/vadakara-native-arrested-with-240-kg-ganja)