---
title: "ശ്രീപഥിന്റെ വിയോഗം; നാടിന് നൊമ്പരമായി "
english_title: "Shripath's demise is a tragedy for the nation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103994/shripaths-demise-is-a-tragedy-for-the-nation"
published_at: "2023-03-19T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417354ec6102_sreepad.jpg"
keywords: []
---

# ശ്രീപഥിന്റെ വിയോഗം; നാടിന് നൊമ്പരമായി 

> **Lead Summary:** **വടകര: **ചോറോട് ഈസ്റ്റിലെ എട്ടാംതരം വിദ്യാർത്ഥിയായ ശ്രീപഥിന്റെ വിയോഗം നാടിന്റെ നൊമ്പരമായി. നാട്ടുകാരുടെ പൊന്നോമന ആയിരുന്നു ഈ എട്ടാം ക്ലാസുകാരൻ. മസ്തിഷ്കത്തിൽ കാൻസർ ബാധിതനായി കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ മരണത്തോട് മല്ലടിച്ച് രണ്ടു നാൾ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞു.

## Article Content

**വടകര: **ചോറോട് ഈസ്റ്റിലെ എട്ടാംതരം വിദ്യാർത്ഥിയായ ശ്രീപഥിന്റെ വിയോഗം നാടിന്റെ നൊമ്പരമായി. നാട്ടുകാരുടെ പൊന്നോമന ആയിരുന്നു ഈ എട്ടാം ക്ലാസുകാരൻ. മസ്തിഷ്കത്തിൽ കാൻസർ ബാധിതനായി കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ മരണത്തോട് മല്ലടിച്ച് രണ്ടു നാൾ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞു.

വടകര ടെക്നിക്കൽ ഹൈസ്കൂൾ എട്ടാം തരം വിദ്യാർത്ഥിയായിരുന്ന ശ്രീപദ്, പഠനത്തിൽ മിടുക്കനായിരുന്നു. എട്ടാംതരം വാർഷിക പരീക്ഷ വേദനകൾ കടിച്ചമർത്തിക്കൊണ്ടാണ് എഴുതിതീർത്തത്.സൗദിയിൽ ജോലിചെയ്യുന്ന ഷാജിയുടെ മൂത്ത മകനായ ശ്രീപദ് തന്റെ സ്വപ്ന വീടിന്റെ താമസത്തിനായി ഏറെ കൊതിച്ചിരുന്നു. ആശുപത്രിയിൽ പോകുന്നതിനു തൊട്ടുമുമ്പു വരെ വീട് പണിയുടെ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു.

ഇന്ന് രാവിലെ 9 മണിക്ക് കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് വടകര ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും സഹപാഠികളും ഉൾപ്പെടെ നൂറു കണക്കിനാളുകൾ അവസാനമായി ഒരു നോക്ക് കാണാനായി ഒത്തുകൂടി.

തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരനെ പൂക്കൾ അർപ്പിച്ചുകൊണ്ട് യാത്രാമൊഴി നേരുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.സ്കൂളിൽ വടകര മുനിസിപ്പൽ ചെയർപെഴ്സൺ കെ.പി. ബിന്ദു.അന്ത്യോപചാരം അർപ്പിച്ചു. വീട്ടിൽ മനയത്ത് ചന്ദ്രൻ ,ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103994/shripaths-demise-is-a-tragedy-for-the-nation)