---
title: "ലംപ്സം ഗ്രാന്റ് സ്കോളർഷിപ്പ് വിതരണം ചെയ്യണം -എസ്.സി.എസ്.ടി സെന്റർ "
english_title: "Lumpsum Grant Scholarship to be distributed by -SCST Centre"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/104038/lumpsum-grant-scholarship-to-be-distributed-by-scst-centre"
published_at: "2023-03-20T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417eabe99908_scst.jpg"
keywords: []
---

# ലംപ്സം ഗ്രാന്റ് സ്കോളർഷിപ്പ് വിതരണം ചെയ്യണം -എസ്.സി.എസ്.ടി സെന്റർ 

> **Lead Summary:** **വടകര : **പട്ടികജാതി, പട്ടിക കവർഗ്ഗ വിദ്യാർത്ഥികളുടെ മുടങ്ങി കിടക്കുന്ന ലംപ്സംഗ്രാൻ്റ്, സ്കോളർഷിപ്പ് എന്നിവ നൽകാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എൽജെഡി എസ്.സി.എസ്.ടി. സെൻ്റർ കോഴിക്കോട് ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

**വടകര : **പട്ടികജാതി, പട്ടിക കവർഗ്ഗ വിദ്യാർത്ഥികളുടെ മുടങ്ങി കിടക്കുന്ന ലംപ്സംഗ്രാൻ്റ്, സ്കോളർഷിപ്പ് എന്നിവ നൽകാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എൽജെഡി എസ്.സി.എസ്.ടി. സെൻ്റർ കോഴിക്കോട് ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലയിലെ എസ് സി, എസ്ടി വിദ്യാത്ഥികൾ താമസിക്കുന്ന പ്രീമെട്രിക്ക് ഹോസ്റ്റലിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ആദിവാസി വേട്ടയ്ക്കെതിരെ, ആൾക്കൂട്ട കൊലപാതങ്ങൾക്ക് എതിരെ ഏപ്രിൽ 5 ന് തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ സദസ്സ് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

പി കെ സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡൻ്റ് ഇ കെ സജിത്ത്കുമാർ നേതൃയോഗം ഉൽഘാടനം ചെയ്തു. ഭാസ്ക്കരൻ കൊഴുക്കല്ലൂർ, കെ പി രവീന്ദ്രൻ, രവീന്ദ്രൻ പാച്ചാക്കര, കെ എം രജില, കെ കെ മധു, കെ രേവതി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/104038/lumpsum-grant-scholarship-to-be-distributed-by-scst-centre)