---
title: "വടകരയില്‍ വ്യാജനില്ല ; വ്യാജ ഡീസല്‍ കണ്ടെത്താന്‍ 38 വാഹനങ്ങളില്‍ പരിശോധന നടത്തി "
english_title: "38 vehicles were inspected to find counterfeit diesel"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10409/38-vehicles-were-inspected-to-find-counterfeit-diesel"
published_at: "2021-11-13T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f59d585c26_bus .jpg"
keywords: []
---

# വടകരയില്‍ വ്യാജനില്ല ; വ്യാജ ഡീസല്‍ കണ്ടെത്താന്‍ 38 വാഹനങ്ങളില്‍ പരിശോധന നടത്തി 

> **Lead Summary:** **വടകര : ** ഇന്ധന വിലവര്‍ധനയെത്തുടര്‍ന്ന് വ്യാജ ഡീസല്‍ എത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകരയില്‍ മോട്ടോര്‍ വാഹനവകുപ്പും സിവില്‍ സപ്ലൈസ് വിഭാഗവും പോലീസും ചേര്‍ന്ന് സ്വകാര്യ ബസ്സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ വ്യാപകമായ പരിശോധന നടത്തി.

## Article Content

**വടകര : ** ഇന്ധന വിലവര്‍ധനയെത്തുടര്‍ന്ന് വ്യാജ ഡീസല്‍ എത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വടകരയില്‍ മോട്ടോര്‍ വാഹനവകുപ്പും സിവില്‍ സപ്ലൈസ് വിഭാഗവും പോലീസും ചേര്‍ന്ന് സ്വകാര്യ ബസ്സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ വ്യാപകമായ പരിശോധന നടത്തി.

38 വാഹനങ്ങളില്‍നിന്ന് ഡീസല്‍ ശേഖരിച്ച് പരിശോധിച്ചെങ്കിലും വ്യാജന്റെ സാന്നിധ്യം കണ്ടെത്തിയില്ല. വ്യാജ ഡീസല്‍ ഉപയോഗിച്ചാലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ഡ്രൈവര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയില്‍ ബോധവത്കരണവും നടത്തി. വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധന നടത്തുമെന്ന് വടകര ആര്‍.ടി.ഒ. സി.വി.എം. ഷെറീഫ് അറിയിച്ചു.

പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം.ജി. ഗിരീഷ്, എം.കെ. സുനില്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി.പി. ശീജേഷ്, ഇ.കെ. അജീഷ്, ജി. അര്‍ജുന്‍, ഫസലു റഹ്മാന്‍, റിജേഷ് കൃഷ്ണന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സത്യന്‍, കെ.കെ. രേഷ്മ, സി.പി.ഒ. ഷിജു, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ. ശ്രീധരന്‍, ടി.വി. നിജിന്‍, കെ.പി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10409/38-vehicles-were-inspected-to-find-counterfeit-diesel)