---
title: "94 ന്റെ നിറവിൽ; ചോമ്പാൽ മാപ്പിള എൽ പി സ്കൂൾ "
english_title: "Chompal Mappila LP School in 94"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/104171/chompal-mappila-lp-school-in-94"
published_at: "2023-03-20T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641876e95cf7c_chombal_school.jpg"
keywords: []
---

# 94 ന്റെ നിറവിൽ; ചോമ്പാൽ മാപ്പിള എൽ പി സ്കൂൾ 

> **Lead Summary:** **വടകര :** ചോമ്പാൽ പ്രദേശത്തെ അറിവിന്റെ നിറകുടമായ ചോമ്പാൽ മാപ്പിള എൽ പി സ്കൂൾ 94ന്റെ നിറവിൽ. തൊണ്ണൂറ്റി നാലാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകൻ പി കെ കോയയുടെ യാത്രയയപ്പ് സമ്മേളനവും വടകര എം.പി കെ .മുരളീധരൻ ഉദ്ഘാടനം ചെയ്‌തു.

## Article Content

**വടകര :** ചോമ്പാൽ പ്രദേശത്തെ അറിവിന്റെ നിറകുടമായ ചോമ്പാൽ മാപ്പിള എൽ പി സ്കൂൾ 94ന്റെ നിറവിൽ. തൊണ്ണൂറ്റി നാലാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകൻ പി കെ കോയയുടെ യാത്രയയപ്പ് സമ്മേളനവും വടകര എം.പി കെ .മുരളീധരൻ ഉദ്ഘാടനം ചെയ്‌തു.

അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. മുൻകാല അദ്ധ്യാപകരെയും, പാചക സേവന രംഗത്ത് നാൽപത് വർഷം പൂർത്തിയാക്കുന്ന കെ.പി.കാർത്യായനിയമ്മയെയും ചോമ്പാല എ ഇ ഒ .എം.ആർ വിജയൻ ആദരിച്ചു.,പ്രധാനാധ്യാപിക വി.കെ അബിഷ. റിപ്പോർട്ട് അവതരിപ്പിച്ചു.

കോട്ടയിൽ രാധാകൃഷ്ണൻ, പ്രമോദ് മാട്ടാണ്ടി, ടി.ജി.നാസർ , കെ.പി.ചെറിയ കോയ തങ്ങൾ, കെ.പി.ഗോവിന്ദൻ, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി,കാസിം നെല്ലോളി, ശ്രീധരൻ കൈപ്പാട്ടിൽ, കെ.പി.രവീന്ദ്രൻ, വി.പി പ്രകാശൻ.,ടി.സി, രാമചന്ദ്രൻ, നസീർ വീരോളി, പി. നഹാസ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/104171/chompal-mappila-lp-school-in-94)