---
title: "ഒറ്റത്തവണ തീർപ്പാക്കൽ; ഗഡുക്കളായി അടക്കുവാൻ അവസരം "
english_title: "Option to pay in installments as per one time settlement"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/104300/option-to-pay-in-installments-as-per-one-time-settlement"
published_at: "2023-03-21T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64198036b9be2_one_time_settlemnt_scheme.jpg"
keywords: []
---

# ഒറ്റത്തവണ തീർപ്പാക്കൽ; ഗഡുക്കളായി അടക്കുവാൻ അവസരം 

> **Lead Summary:** **വടകര: **വ്യവസായ വകുപ്പിന്റെ കീഴിൽ ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം ഗഡുക്കളായി അടക്കുവാൻ അവസരം.വ്യവസായ വകുപ്പിൽ നിന്നും മാർജിൻ മണി വായ്പ കൈപ്പറ്റി കുടിശിക വരുത്തിയ ചെറുകിട വ്യവസായ യൂണിറ്റുകൾക്കാണ് ഈ അവസരമുള്ളത്.

## Article Content

**വടകര: **വ്യവസായ വകുപ്പിന്റെ കീഴിൽ ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം ഗഡുക്കളായി അടക്കുവാൻ അവസരം.വ്യവസായ വകുപ്പിൽ നിന്നും മാർജിൻ മണി വായ്പ കൈപ്പറ്റി കുടിശിക വരുത്തിയ ചെറുകിട വ്യവസായ യൂണിറ്റുകൾക്കാണ് ഈ അവസരമുള്ളത്.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അടയ്ക്കേണ്ട തുകയുടെ 50% ആദ്യവും ബാക്കി തുക ജൂൺ 3നകം രണ്ട് ഗഡുക്കളായും അടയ്ക്കാവുന്നതാണെന്ന് ജനറൽ മാനേജർ അറിയിച്ചു. പിഴപ്പലിശ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. പലിശയിൽ 50% ഇളവും അനുവദിച്ചിട്ടുണ്ട്.

പദ്ധതിയുടെ ആനുകൂല്യത്തിനായി ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷകൾ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെട്ട താലൂക്ക് വ്യവസായ കേന്ദ്രത്തിലോ വ്യവസായ വികസന ഓഫീസറുടെ പക്കലോ ഉടൻ നൽകണം. കൂടുതൽ വിവരങ്ങൾക്ക് : 0495- 2765770, 0495 2766563

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/104300/option-to-pay-in-installments-as-per-one-time-settlement)