---
title: "കെഎസ്ടിഎ; യാത്രയയപ്പും അനുമോദനവും ശ്രദ്ധേയമായി "
english_title: "Farewell and felicitations were conducted under the leadership of KSTA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/104303/farewell-and-felicitations-were-conducted-under-the-leadership-of-ksta"
published_at: "2023-03-21T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641981a0e3958_kssta.jpg"
keywords: []
---

# കെഎസ്ടിഎ; യാത്രയയപ്പും അനുമോദനവും ശ്രദ്ധേയമായി 

> **Lead Summary:** **മടപ്പള്ളി:** കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ യാത്രയയപ്പും അനുമോദനവും നടത്തി. കെ എസ് ടി എ ചോമ്പാല സബ്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചത്.

## Article Content

**മടപ്പള്ളി:** കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ യാത്രയയപ്പും അനുമോദനവും നടത്തി. കെ എസ് ടി എ ചോമ്പാല സബ്ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഈ അധ്യയന വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചത്.

മടപ്പള്ളി ജി.വി.എച്ച്.എസ്. എസ്സിലായിരുന്നു പരിപാടി. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം സത്യൻ മാസ്റ്റർ ഉപഹാരസമർപ്പണം നടത്തി.ലൈബ്രറി കൗൺസിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി എൻ. ഉദയൻ മാസ്റ്റർ മുഖ്യാതിഥിയായി.

പി കെ രാജൻ ,പി വി പ്രശാന്തൻ,പി കെ സവിത. എൻ.കെ പ്രഭാകരൻ,സലീഷ് കുമാർ സംസാരിച്ചു.കെ എം സുജിത്ത് കുമാർ ആമുഖഭാഷണം നടത്തി. കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.എസ്.ടി.എ അധ്യാപക കായിക,കലാ മത്സരങ്ങളിൽ വിജയിച്ചവരെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/104303/farewell-and-felicitations-were-conducted-under-the-leadership-of-ksta)