---
title: "ഉയരെ പ്രതിഭാ പോഷണ പരിപാടിക്ക്  മണിയൂരില്‍ നാളെ തുടക്കമാവും"
english_title: " talent nurturing program It will start tomorrow in Maniyoor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10431/talent-nurturing-program-it-will-start-tomorrow-in-maniyoor"
published_at: "2021-11-13T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f68d7d91cf_minister p a muhammad riyas.jpg"
keywords: []
---

# ഉയരെ പ്രതിഭാ പോഷണ പരിപാടിക്ക്  മണിയൂരില്‍ നാളെ തുടക്കമാവും

> **Lead Summary:** **മണിയൂര്‍:** മണിയൂര്‍ ഗ്രാമ പഞ്ചായത്ത് സമഗ്ര വിദ്യഭ്യാസ പരിപോഷണ പദ്ധതി 'ഉയരെ' യുടെ പ്രതിഭാ പോഷണ പരിപാടിക്ക് 14 നു തുടക്കമാവും. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘടാനം നിര്‍വഹിക്കും .കുറ്റ്യാടി എം എല്‍ എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. നാളെ 2മണിക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി.

## Article Content

**മണിയൂര്‍:** മണിയൂര്‍ ഗ്രാമ പഞ്ചായത്ത് സമഗ്ര വിദ്യഭ്യാസ പരിപോഷണ പദ്ധതി 'ഉയരെ' യുടെ പ്രതിഭാ പോഷണ പരിപാടിക്ക് 14 നു തുടക്കമാവും. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘടാനം നിര്‍വഹിക്കും .കുറ്റ്യാടി എം എല്‍ എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. നാളെ 2മണിക്ക് പഞ്ചായത്ത് ഹാളിലാണ് പരിപാടി.

വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. മണിയൂര്‍ പഞ്ചായത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പൊതു പ്രവേശന പരീക്ഷ നടത്തിയാണ് 45 പ്രതിഭകളെ തെരെഞ്ഞെടുത്തത്.നിശ്ചിത ശതമാനം സീറ്റുകള്‍ എസ് സി എസ് ടി വിഭാഗങ്ങള്‍ക്കായി നീക്കി വെച്ചിട്ടുണ്ട് .

കുട്ടികള്‍ക്കു വിവിധ വൈജ്ഞാനിക മേഖലകളെ പരിചയപ്പെടുത്തുക ,അവരുടെ കഴിവ് തിരിച്ചറിയുക,ഭാവിയില്‍ എന്തായിത്തീരണം എന്ന് അവര്‍ തന്നെ തീരുമാനിക്കുക എന്നതാണ് പ്രതിഭാ പോഷണ പരിപാടിയുടെ ഉദ്ദേശം.

പത്തു മാസമാണ് കോഴ്‌സ് കാലാവധി.വിദഗ്ധരുമായുള്ള സംവാദങ്ങള്‍,വിവിധ വിഷയങ്ങളെ അപഗ്രദിച്ചു പ്രഗല്‍ഭരുടെ പ്രതിമാസ ക്ലാസുകള്‍ , ലിവിങ് ക്യാമ്പുകള്‍,ഫീല്‍ഡ് ട്രിപ്പുകള്‍,ശില്പശാലകള്‍,അഭിരുചി ക്ലാസുകള്‍ എന്നിവയിലൂടയാണ് നൂതന വൈജ്ഞാനിക മേഖലകളിലേക്ക് കുട്ടികളെ നയിക്കുന്നത്. പഞ്ചായത്തിന്റെ ഉയരെ പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കള്‍ക്കുള്ള പരിശീലന പരിപാടി പോസിറ്റീവ് ഹോം ,അധ്യാപക പരിശീലന പരിപാടി, എല്‍ പി ,യു പി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഇംഗ്ലീഷ് ,മാത്!സ് പോഷണ പരിപാടി എന്നിവയും നടത്തി വരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10431/talent-nurturing-program-it-will-start-tomorrow-in-maniyoor)