---
title: "വ്യാജ വാർത്തകൾ; സാംസ്കാരിക പ്രതിഷേധ സംഗമം വടകരയിൽ "
english_title: "Cultural protest meeting in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/104319/cultural-protest-meeting-in-vadakara"
published_at: "2023-03-21T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64198fa727a1d_PRATHISHEDAM.jpg"
keywords: []
---

# വ്യാജ വാർത്തകൾ; സാംസ്കാരിക പ്രതിഷേധ സംഗമം വടകരയിൽ 

> **Lead Summary:** **വടകര: **മാധ്യമങ്ങളുടെ വ്യാജവാർത്ത നിർമ്മിതിയിൽ പ്രതിഷേധിച്ച് വടകരയിൽ സാംസ്കാരിക പ്രതിഷേധ സംഗമം നടത്തുന്നു. പുരോഗമന കലാസാഹിത്യ സംഘം വടകരയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം നടത്തുന്നത്.

## Article Content

**വടകര: **മാധ്യമങ്ങളുടെ വ്യാജവാർത്ത നിർമ്മിതിയിൽ പ്രതിഷേധിച്ച് വടകരയിൽ സാംസ്കാരിക പ്രതിഷേധ സംഗമം നടത്തുന്നു. പുരോഗമന കലാസാഹിത്യ സംഘം വടകരയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം നടത്തുന്നത്.

മാർച്ച് 24 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വടകര പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് സംഗമം. പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനം സാമൂഹിക സാംസ്കാരിക പത്ര മേഖലയിലെ പ്രമുഖനായ കുഞ്ഞിക്കണ്ണൻ വാണിമേൽ നിർവഹിക്കും.

തുടർന്ന് വൈകീട്ട് 6:30ന് താജ് തീയേറ്റർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ 'എസ്ക്ലൂസീവ്' എന്ന നാടകം അരങ്ങേറും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/104319/cultural-protest-meeting-in-vadakara)