---
title: "വടകരയിൽ പഞ്ചായത്ത് ജീവനക്കാരന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ "
english_title: "A panchayat employee was cut in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/104405/a-panchayat-employee-was-cut-in-vadakara"
published_at: "2023-03-21T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419f09edcdba_vettettu_at_vadakra.jpg"
keywords: []
---

# വടകരയിൽ പഞ്ചായത്ത് ജീവനക്കാരന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ 

> **Lead Summary:** **വടകര: **വടകരയിൽ പഞ്ചായത്ത് ജീവനക്കാരന് വെട്ടേറ്റു. മുടപ്പിലാവ് സ്വദേശി രവീന്ദ്രനാണ് വെട്ടേറ്റത്. ബസ്സിൽ യാത്ര ചെയ്യവെയാണ്‌ യാത്രക്കാരനിൽ നിന്ന് ആക്രമണം ഉണ്ടായത്.

## Article Content

**വടകര: **വടകരയിൽ പഞ്ചായത്ത് ജീവനക്കാരന് വെട്ടേറ്റു. മുടപ്പിലാവ് സ്വദേശി രവീന്ദ്രനാണ് വെട്ടേറ്റത്. ബസ്സിൽ യാത്ര ചെയ്യവെയാണ്‌ യാത്രക്കാരനിൽ നിന്ന് ആക്രമണം ഉണ്ടായത്.

രവീന്ദ്രനൊപ്പം ബസ്സിൽ യാത്ര ചെയ്ത അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമണത്തിൽ രവീന്ദ്രന്റെ കൈക്കാണ് പരുക്കേറ്റത്. പരുക്കേറ്റ രവീന്ദ്രനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതി കൊടുവാൾ ഉപയോഗിച്ച് കഴുത്തിന് നേരെ വെട്ടിയപ്പോൾ കൈകൊണ്ട് തടുത്തു. തുടർന്നാണ് കൈയ്ക്ക് വെട്ടേറ്റത്. ഇരുവരും തമ്മിൽ മുൻ വൈര്യാഗ്യങ്ങളോ മറ്റോ ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

യാത്ര ചെയ്ത ബസ്സിൽ വെച്ച് പ്രതി ആളുകളുമായി പ്രശ്‌നം ഉണ്ടാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തതാകാം ആക്രമണത്തിന്റെ കാരണമെന്ന് പോലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/104405/a-panchayat-employee-was-cut-in-vadakara)