---
title: "സർവ്വീസ് റോഡ്; ദേശീയപാത അതോറിറ്റിയുടെ നിസ്സംഗത തുടരുന്നു "
english_title: "The National Highway Authority's apathy continues"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/104541/the-national-highway-authoritys-apathy-continues"
published_at: "2023-03-22T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ae4ea98df2_servies_road.jpg"
keywords: []
---

# സർവ്വീസ് റോഡ്; ദേശീയപാത അതോറിറ്റിയുടെ നിസ്സംഗത തുടരുന്നു 

> **Lead Summary:** **വടകര: **മുക്കാളി മുതൽ ചോമ്പാൽ എക്സൈസ് ചെക്ക് പോസ്റ്റ് വരെ സർവ്വീസ് റോഡ് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ ഉരുണ്ടുകളി തുടരുന്നു. മുക്കാളി മുതൽ ചോമ്പാൽ എക്സൈസ് ചെക്ക് പോസ്റ്റ് വരെ ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവ്വീസ് റോഡ് ഒരുക്കുന്ന കാര്യത്തിലാണ് ദേശീയപാത അതോറിറ്റി നിസ്സംഗത തുടരുന്നത്.

## Article Content

**വടകര: **മുക്കാളി മുതൽ ചോമ്പാൽ എക്സൈസ് ചെക്ക് പോസ്റ്റ് വരെ സർവ്വീസ് റോഡ് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ ഉരുണ്ടുകളി തുടരുന്നു. മുക്കാളി മുതൽ ചോമ്പാൽ എക്സൈസ് ചെക്ക് പോസ്റ്റ് വരെ ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവ്വീസ് റോഡ് ഒരുക്കുന്ന കാര്യത്തിലാണ് ദേശീയപാത അതോറിറ്റി നിസ്സംഗത തുടരുന്നത്.

മുക്കാളി എക്സൈസ് ചെക്ക് പോസ്റ്റിന് ഇടയിലാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി ടോൾ പ്ലാസ സ്ഥാപിക്കാൻ തീരുമാനിച്ചത്. ടോൾ പ്ലാസ സ്ഥാപിക്കുന്നതിനാൽ ഇവിടെ സർവ്വീസ് റോഡ് അനുവദിക്കാൻ കഴി യില്ലെന്നാണ് ദേശീയ പാത അതോറിറ്റി പറയുന്നത്.

നേരത്തെ ജനപ്രതിനിധികളിൽ നിന്നടക്കം വ്യാപക പ്രതിഷേധം ഉയർന്നതോടെ ദേശീയപാത പ്രോജക്ട് ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും, കമ്പനി പ്രതിനിധികളും നേരിട്ട് സ്ഥലത്തെത്തി സർവ്വീസ് റോഡോ മറ്റ് ബദൽ സംവിധാനമോ ഏർപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു.

എന്നാൽ ഇത് അട്ടിമറിക്കുന്ന തരത്തിലാണ് അധികൃതരുടെ പുതിയ നിലപട്. കിഴക്ക് ഭാഗത്ത് റെയിലിനും, ദേശീയപാതയ്ക്കും ഇടയിലുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് സർവ്വീസ് റോഡ് ഇല്ലെങ്കിൽ പുറത്തേക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ് ഉണ്ടാവുക. ദേശീയപാത അതോറിറ്റിയുടെ ഡൽഹി ആസ്ഥാനത്ത് നിലവിലുള്ള സ്കെച്ചിലും, പ്ലാനിലും മാറ്റം വരുത്തി ജനങ്ങളുടെ പ്രയാസങ്ങൾ ദൂരീകരിക്കുമെന്ന് ഉറപ്പ് നൽകിയ ദേശീയപാത അതോറിറ്റി സർവ്വീസ് റോഡില്ലെന്ന പുതിയ തീരുമാനം ജനങ്ങളെ വലയ്ക്കുമെന്ന കാര്യം ഉറപ്പാണ്.

ടോൾപ്ലാസയ്ക്കടുത്ത് സർവ്വീസ് റോഡ് അനുവദിച്ചാൽ ടോൾ ചോർച്ച ഉണ്ടാകുമെന്ന നിഗമനത്തെ തുടർന്നാണ് ഇത് അനുവദിക്കാൻ ദേശീയപാത അതോറിറ്റി തയ്യാറാകാത്തതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്.ദേശീയപാത പ്രോജക്ട് ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സർവ്വീസ് റോഡോ മറ്റ് ബദൽ സംവിധാനമോ ഏർപ്പെടുത്തുമെന്ന് എം പി എം എൽ എ അടക്കമുള്ള ജനപ്രതിനിധിക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്ന് മുക്കാളി സർവ്വീസ് റോഡ് ആക്‌ഷൻ കമ്മിറ്റി കൺവിനർ എ ടി മഹേഷ്, ദേശീയ പാത കർമ്മസമിതി സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/104541/the-national-highway-authoritys-apathy-continues)