---
title: "കാമുകനൊപ്പം ഒളിച്ചോടിയ  മണിയൂര്‍ സ്വദേശിനിക്കെതിരെ കേസെടുത്തു"
english_title: "A case has been registered against a Maniyoor resident who absconded with her lover"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10458/a-case-has-been-registered-against-a-maniyoor-resident-who-absconded-with-her-lover"
published_at: "2021-11-13T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f85cd26915_elope.jpg"
keywords: []
---

# കാമുകനൊപ്പം ഒളിച്ചോടിയ  മണിയൂര്‍ സ്വദേശിനിക്കെതിരെ കേസെടുത്തു

> **Lead Summary:** വടകര: പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ മണിയൂര്‍ മന്തരത്തൂര്‍ വെട്ടില്‍പീടിക സ്വദേശിനിക്കെതിരെ കേസെടുത്തു.

## Article Content

വടകര: പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ മണിയൂര്‍ മന്തരത്തൂര്‍ വെട്ടില്‍പീടിക സ്വദേശിനിക്കെതിരെ കേസെടുത്തു.

ഭിന്നശേഷിക്കാരായ കുട്ടിയുടെ പിതാവും  തിരുവനന്തപുരം സ്വദേശിയായ യുവാവിനൊപ്പമാണ് ഒളിച്ചോടിയത് ഇരുവര്‍ക്കുമെതിരെ വടകര പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. യുവതിയെ വിവാഹം കഴിച്ചത് തിരുവനന്തപുരത്താണ്. ഭര്‍ത്താവിന്റെ വീട്ടിലെ അയല്‍വാസിയോടൊപ്പമാണ് ഒളിച്ചോടിയത്.

രണ്ടാഴ്ച മുന്‍പ് യുവതിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വടകര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇന്നലെ പാലക്കാട് നെന്മാറയില്‍ വെച്ച് പൊലീസ് സംഘം ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇരുവരേയും അല്‍പ്പസമയത്തിനകം വടകര കോടതിയില്‍ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10458/a-case-has-been-registered-against-a-maniyoor-resident-who-absconded-with-her-lover)