---
title: "'വെള്ളിയുടെ' വെളിച്ചം; വിജ്ഞാനഗോപുരത്തിന്റെ വാർഷികം ശ്രദ്ധേയം "
english_title: "Vellikulangara LP School celebrated its anniversary"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/104758/vellikulangara-lp-school-celebrated-its-anniversary"
published_at: "2023-03-23T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c2d01e9d69_vellikulangara_school_1.jpg"
keywords: []
---

# 'വെള്ളിയുടെ' വെളിച്ചം; വിജ്ഞാനഗോപുരത്തിന്റെ വാർഷികം ശ്രദ്ധേയം 

> **Lead Summary:** **വെള്ളികുളങ്ങര: **ആയിരങ്ങൾക്ക് വിജ്ഞാനത്തിന്റെ വിത്തുകൾ പകർന്നു നൽകിയ വെള്ളികുളങ്ങരക്കാരുടെ സ്വകാര്യ അഹങ്കാരമായ വെള്ളികുളങ്ങര എൽപി സ്കൂളിന്റെ 98ാം വാർഷികം വർണ്ണാഭമായി ആഘോഷിച്ചു. വെള്ളികുളങ്ങര എൽ.പി സ്കൂളിന്റെ 98ാം വാർഷികാഘോഷം ചോമ്പാല എ.ഇ.ഒ. എം ആർ വിജയൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വെള്ളികുളങ്ങര: **ആയിരങ്ങൾക്ക് വിജ്ഞാനത്തിന്റെ വിത്തുകൾ പകർന്നു നൽകിയ വെള്ളികുളങ്ങരക്കാരുടെ സ്വകാര്യ അഹങ്കാരമായ വെള്ളികുളങ്ങര എൽപി സ്കൂളിന്റെ 98ാം വാർഷികം വർണ്ണാഭമായി ആഘോഷിച്ചു. വെള്ളികുളങ്ങര എൽ.പി സ്കൂളിന്റെ 98ാം വാർഷികാഘോഷം ചോമ്പാല എ.ഇ.ഒ. എം ആർ വിജയൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ജൗഹർ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.പി ഉഷ റിപ്പോർട്ട് അവതരിപ്പിച്ചു. എൽ.എസ്.എസ്, അൽ മാഹിർ സ്കോളർഷിപ്പ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികല ദിനേശൻ നിർവ്വഹിച്ചു. മികച്ച വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ രയരോത്ത് അമ്മുഅമ്മ& നാരായണക്കുറുപ്പ് എൻറോൾമെൻറ് മുൻ ഡി.ഡി.ഇ. എം.കമലവും, കുഞ്ഞപ്പക്കുറുപ്പ് എൻഡോവ്മെന്റ് വിനോദിനിയും, മികച്ച കായിക പ്രതിഭകൾക്കുള്ള ബാവ എൻഡോവ്മെൻറ് കെ ബാലകൃഷ്ണക്കുറുപ്പും വിതരണം ചെയ്തു.

സ്കൂളിനായി 'ദുബായ് ഗ്രാമം' സാംസ്കാരിക സംഘടന സ്പോൺസർ ചെയ്ത പ്രിന്റർ സംഘടനാ പ്രവർത്തകർ ചടങ്ങിൽ ഏൽപ്പിച്ചു. ബാബു പറമ്പത്ത്, വി.പി സുരേന്ദ്രൻ സംസാരിച്ചു. ബിജു പ്രസാദ് കൃതജ്ഞത രേഖപ്പെടുത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/104758/vellikulangara-lp-school-celebrated-its-anniversary)