---
title: "'ഇസ്ലാം ആശയ സംവാദത്തിന്റെ  സൗഹൃ നാളുകള്‍' കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം 15 ന് വടകരയില്‍"
english_title: "jamathe ismali discuusion at vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10482/jamathe-ismali-discuusion-at-vatakara"
published_at: "2021-11-13T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618fa1a177867_jamathe press meet .jpg"
keywords: []
---

# 'ഇസ്ലാം ആശയ സംവാദത്തിന്റെ  സൗഹൃ നാളുകള്‍' കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം 15 ന് വടകരയില്‍

> **Lead Summary:** വടകര: 'ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃ നാളുകള്‍' എന്ന ശീര്‍ഷകത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന കാമ്പയിന്റെ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം 15 ന് വടകരയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

## Article Content

വടകര: 'ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃ നാളുകള്‍' എന്ന ശീര്‍ഷകത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന കാമ്പയിന്റെ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം 15 ന് വടകരയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

. കാമ്പയിന്‍ ഉദ്ഘാടനം 15 ന് വടകര കോട്ടപറമ്പില്‍ ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി ടി ആരഫലി ഉദ്ഘാടനം ചെയ്യും. ബഹുസരത്‌ലയാണ് ഇന്ത്യയുടെ സംസ്‌കാരം. മതവൈവിധ്യങ്ങളുടെ സാംസ്‌കാരിക വൈജാത്യത്തിന്റെയും സംഗമ ഭൂമിയില്‍ ജനതയുടെ ആരോഗ്യകരമായ നിലനില്‍പ്പിന് വിവിധ മതസസമൂഹങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സൗഹൃദവും അനിവാര്യമാണ്. ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ പറഞ്ഞു. 

പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളില്‍ സംവാദ സദസ്സുകള്‍ സംഘടിപ്പിക്കും. പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, ഗൃഹ സന്ദര്‍ശനങ്ങള്‍, ടേബിള്‍ ടോക്കുകള്‍ എന്നിവയും സംഘടിപ്പിക്കും.

ജമാഅത്തെ ഇസ്ലാമി ജില്ലാ വൈസ് പ്രസിഡന്റ് എംഎം മുഹയ്ുദ്ദീന്‍ , വനിതാ വിഭാഗം ജില്ലാ വൈസ് പ്രസിഡന്റ് സൈനബ അബ്ദുള്‍ ഗഫൂര്‍, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ വൈസ് പ്രസിഡന്റ് അമീന്‍ മുയിപ്പോത്ത് , ജിഐഒ സെക്രട്ടറിയേറ്റ് സല്‍വ അബ്ദുള്‍ ഖാദര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10482/jamathe-ismali-discuusion-at-vatakara)