---
title: "വടകരയിലെ ട്രെയിന്‍ അപകടം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി"
english_title: "Train accident in Vadakara The body was shifted to the district hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10488/train-accident-in-vadakara-the-body-was-shifted-to-the-district-hospital"
published_at: "2021-11-13T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618fa3ed325fd_train accident .jpg"
keywords: []
---

# വടകരയിലെ ട്രെയിന്‍ അപകടം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

> **Lead Summary:** വടകര: വടകര കരിമ്പനപ്പാലത്ത് വളയം സ്വദേശി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവാവിന്റെ മൃതദേഹം വടകര ഗവ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം നാളെ നടക്കും. വളയം കല്ലുനിരയിലെ പാറയുള്ള നീളം പറമ്പത്ത് ബാബുവിന്റെ മകന്‍ മിഥുനാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.

## Article Content

വടകര: വടകര കരിമ്പനപ്പാലത്ത് വളയം സ്വദേശി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവാവിന്റെ മൃതദേഹം വടകര ഗവ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടം നാളെ നടക്കും. വളയം കല്ലുനിരയിലെ പാറയുള്ള നീളം പറമ്പത്ത് ബാബുവിന്റെ മകന്‍ മിഥുനാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.

വടകര കരിമ്പന പാലത്തിനടുത്ത് റെയില്‍ വേ ട്രാക്കിലാണ് അപകടം. ട്രയിന്‍ ഇടിച്ച് യുവാവിന്റെ ശരീര ഭാഗങ്ങള്‍ ചിന്നി ചിതറിയ നിലയിലായിരുന്നു. . മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സ് വഴിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്.

വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷും നാട്ടുകാരും വടകരയിലേക്ക് പുറപ്പെട്ടു. മൃതദേഹത്തില്‍ നിന്ന് ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സ് വഴിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്.

നാളെ നാളെ വയനാട് സ്വദേശിനിയായ യുവതിയുമായി വിവാഹം ഉറപ്പിക്കാനിരിക്കെയാണ് മിഥുന്റെ മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10488/train-accident-in-vadakara-the-body-was-shifted-to-the-district-hospital)