---
title: "മുങ്ങി മരണപ്പെട്ട യുവാവിന് കോവിഡ്  രക്ഷാപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോകും"
english_title: "Kovid to the young man who drowned Rescue workers will be on the lookout"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/1050/kovid-to-the-young-man-who-drowned-rescue-workers-will-be-on-the-lookout"
published_at: "2021-10-04T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615a98af81a76_jijin - mudapilavil.jpg"
keywords: []
---

# മുങ്ങി മരണപ്പെട്ട യുവാവിന് കോവിഡ്  രക്ഷാപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോകും

> **Lead Summary:** **വടകര :** മുടപ്പിലാവില്‍ ചിറയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച യുവാവിന് കോവിഡ് സ്ഥിതീകരിച്ചു. മുടപ്പിലാവില്‍ കടത്തനാട് കോളേജിനുസമീപം ഓണിയംപറമ്പത്ത് ജിജിന്‍ രാജ് ആണ് ഇന്നലെ ചിറിയില്‍ മുങ്ങി മരിച്ചത്.

## Article Content

**വടകര :** മുടപ്പിലാവില്‍ ചിറയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച യുവാവിന് കോവിഡ് സ്ഥിതീകരിച്ചു. മുടപ്പിലാവില്‍ കടത്തനാട് കോളേജിനുസമീപം ഓണിയംപറമ്പത്ത് ജിജിന്‍ രാജ് ആണ് ഇന്നലെ ചിറിയില്‍ മുങ്ങി മരിച്ചത്.

കോവിഡ് സ്ഥിതീകരിച്ചതോടെ രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യത്തിലാണ്.

ഇന്ന് രാവിലെ വടകര ജില്ലാ ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് കോവിഡ് സ്ഥിതികരിച്ചത്. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.

ഇന്നലെ വൈകീട്ടാണ് ചിറയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ജിജിനിനെ കാണാതായത്. കൂട്ടുകാരും നാട്ടുകാരും ഉടന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് വടകരയില്‍നിന്ന് അഗ്‌നിശമനസേനയും പേരാമ്പ്രയില്‍നിന്ന് സേനയിലെ മുങ്ങല്‍വിദഗ്ദരും സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരിച്ചിലിനൊടുവില്‍ രാത്രി എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/1050/kovid-to-the-young-man-who-drowned-rescue-workers-will-be-on-the-lookout)