---
title: "വ്യാജ വാർത്തകൾക്കെതിരെ; പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം "
english_title: "Progressive art literature group protesting against fake news"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105034/progressive-art-literature-group-protesting-against-fake-news"
published_at: "2023-03-24T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ddb0ea0b85_purogamana_kala_sahithya_prathioshedam.jpg"
keywords: []
---

# വ്യാജ വാർത്തകൾക്കെതിരെ; പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം 

> **Lead Summary:** **വടകര: **വ്യാജ വാർത്തകൾ നിർമ്മിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന ചില മാധ്യമങ്ങളുടെ കോർപറേറ്റ് അജണ്ടയിൽ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം വടകര മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

## Article Content

**വടകര: **വ്യാജ വാർത്തകൾ നിർമ്മിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന ചില മാധ്യമങ്ങളുടെ കോർപറേറ്റ് അജണ്ടയിൽ പ്രതിഷേധിച്ച് പുരോഗമന കലാസാഹിത്യ സംഘം വടകര മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

വടകര പുതിയസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി മാധ്യമ പ്രവർത്തകൻ കുഞ്ഞിക്കണ്ണൻ വാണിമേൽ ഉദ്ഘാടനം ചെയ്തു. കാനപ്പള്ളി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.ടി. നാരായണൻ , രമേശൻ കല്ലേരി എന്നിവർ സംസാരിച്ചു. പാട്ടുപുര നാണു, എം.ടി. രാജൻ, നാണു പാലയാട് എന്നിവർ നാടൻ പാട്ടുകൾ അ വതരിപ്പിച്ചു.

അനിൽ ആയഞ്ചേരി സ്വാഗതവും പി.പി.മാധവൻ നന്ദിയും പറഞ്ഞു. തുടർന്ന് താജ് തിയ്യറ്റർ ഗ്രൂപ്പ് എസ് ക്ലൂസ്സീവ് എന്ന ലഘുനാടകം അവതരിപ്പിച്ചു. കെ.പി.രഘുനാഥ്, അനിൽ ആയഞ്ചേരി, വിദോഷ്, സുരേഷ് , ദിനേശൻ കോട്ടപ്പള്ളി, പി.കെ.വിജയൻ കുട്ടോത്ത് എന്നിവർ അഭിനയിച്ചു. കെ.പി. രഘുനാഥാണ് സംവിധായകൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105034/progressive-art-literature-group-protesting-against-fake-news)