---
title: "സേവന പാതയിൽ; നോമ്പുകാലത്ത് ആശ്വാസമായി യൂത്ത് ലീഗിന്റെ കുടിവെള്ളം "
english_title: "Drinking water of Youth League as relief during Lent"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105112/drinking-water-of-youth-league-as-relief-during-lent"
published_at: "2023-03-25T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ea3c11f21c_kudivellam.jpg"
keywords: []
---

# സേവന പാതയിൽ; നോമ്പുകാലത്ത് ആശ്വാസമായി യൂത്ത് ലീഗിന്റെ കുടിവെള്ളം 

> **Lead Summary:** **വടകര: **നോമ്പുകാലത്ത് ആശ്വാസമായി യൂത്ത് ലീഗിന്റെ കുടിവെള്ള വിതരണം. വടകര തീരദേശ മേഖലയിൽ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമെന്നോണം വടകര മുനിസിപ്പൽ യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു വരുന്ന കുടിവെള്ളം നോമ്പുകാലത്ത് ഏറെ ആശ്വാസമാവുകയാണ്.

## Article Content

**വടകര: **നോമ്പുകാലത്ത് ആശ്വാസമായി യൂത്ത് ലീഗിന്റെ കുടിവെള്ള വിതരണം. വടകര തീരദേശ മേഖലയിൽ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമെന്നോണം വടകര മുനിസിപ്പൽ യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു വരുന്ന കുടിവെള്ളം നോമ്പുകാലത്ത് ഏറെ ആശ്വാസമാവുകയാണ്.

ഖത്തർ കെ.എം.സി.സി വടകര മുനിസിപ്പൽ കമ്മറ്റിയുടെ സഹകരണത്തോടെ വടകര മുനിസിപ്പൽ യൂത്ത് ലീഗ് കമ്മറ്റി നൽകി വരുന്ന കുടിവെളളം വിതരണം എട്ടു ദിവസത്തിനകം 12,5000 ലിറ്റർ വെള്ളം വിതരണം ചെയ്തു. വടകര നഗരസഭയിലെ തീരദേശ മേഖലയായ കുരിയാടി മുതൽ അഴിത്തല വരെയുള്ളതും, വടകര നഗരസഭയിലെ മറ്റു വാർഡുകളിലെയും മിക്ക ജനങ്ങളുടെ ഏക ആശ്രയം വടകര നഗരസഭയുടെ കുടിവെള്ളമാണ്.

ഈയിടെയായി പ്രസ്തുത കുടിവെള്ള വിതരണം ഏറെ അവതാളത്തിലാണ്. ഇടയ്ക്കിടെ ലഭിക്കുന്ന വെള്ളം കലങ്ങിയതോ ഉപ്പ് രസമുള്ളതോ ആയതിനാൽ പാചകത്തിനോ കുടിക്കാനോ ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണ്. ഈ സാഹചര്യത്തിലാണ് മുസ്ലിം യൂത്ത് ലീഗ് കുടിവെള്ള വിതരണം ആരംഭിച്ചത്. നോമ്പുകാലം ആയതോടെ തീരദേശവാസികൾക്ക് ഈ കുടിവെള്ളം ഇരട്ടിമധുരമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105112/drinking-water-of-youth-league-as-relief-during-lent)