---
title: "അന്യായം പാടില്ല; വടകരയിൽ പ്രകടനവും പൊതുയോഗവും "
english_title: "Demonstration and public meeting at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105220/demonstration-and-public-meeting-at-vadakara"
published_at: "2023-03-25T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641f0a8f976c7_prathishedam_citu.jpg"
keywords: []
---

# അന്യായം പാടില്ല; വടകരയിൽ പ്രകടനവും പൊതുയോഗവും 

> **Lead Summary:** **വടകര: **ടിപ്പർ ലോറി, ജെസിബി തൊഴിലാളികളെ അന്യായമായി ദ്രോഹിക്കുന്നതിനെതിരെ വടകരയിലും പ്രകടനവും പൊതുയോഗവും നടത്തി. റവന്യു, പോലീസ് നടപടികൾ അവസാനിപ്പിക്കുക , ചരക്ക് ഗതാഗത മേഖലയെ തകർക്കുന്ന കേന്ദ്ര നിയമം പിൻവലിക്കുക, മാർച്ച് 28ന് നടക്കുന്ന ചരക്ക് വാഹന പണിമുടക്ക് വിജയിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.താലൂക്ക് സംയുക്ത മോട്ടോർ തൊഴിലാളി യൂനിയന്റെ നേതൃത്വത്തിലാണ് വടകരയിൽ പ്രകടനവും പൊതുയോഗവും നടത്തിയത്.

## Article Content

**വടകര: **ടിപ്പർ ലോറി, ജെസിബി തൊഴിലാളികളെ അന്യായമായി ദ്രോഹിക്കുന്നതിനെതിരെ വടകരയിലും പ്രകടനവും പൊതുയോഗവും നടത്തി. റവന്യു, പോലീസ് നടപടികൾ അവസാനിപ്പിക്കുക , ചരക്ക് ഗതാഗത മേഖലയെ തകർക്കുന്ന കേന്ദ്ര നിയമം പിൻവലിക്കുക, മാർച്ച് 28ന് നടക്കുന്ന ചരക്ക് വാഹന പണിമുടക്ക് വിജയിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.താലൂക്ക് സംയുക്ത മോട്ടോർ തൊഴിലാളി യൂനിയന്റെ നേതൃത്വത്തിലാണ് വടകരയിൽ പ്രകടനവും പൊതുയോഗവും നടത്തിയത്.

യോഗത്തിൽ ചെയർമാൻ കെ.എൻ എ അമീർ അധ്യക്ഷത വഹിച്ചു. സി.ഐ ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ: ഇ.നാരായണൻ നായർ , പറമ്പത്ത് ദാമോദരൻ , വി.കെ.പ്രകാശൻ (ഐ.എൻ.ടി.യു.സി), കെ.കെ. ബൈജു ,റിമീഷ് ലാൽ (സി.ഐ.ടി.യു) , വിനോദ് ചെറിയാത്ത് (ജെ.എൽ യു ) സംസാരിച്ചു. പ്രകടനത്തിന് നിദീഷ് കെ.കെ. , വിനു പി , രഗിൽ രാജ് കീഴൽ , സന്തോഷ് കടമേരി , പ്രജീഷ് കോട്ടപ്പള്ളി നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105220/demonstration-and-public-meeting-at-vadakara)