---
title: "ലൈംഗിക അധിക്ഷേപം; എസ്.എഫ്.ഐ. പ്രതിഷേധ മാർച്ച് നടത്തി "
english_title: "SFI protest march was held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105225/sfi-protest-march-was-held"
published_at: "2023-03-25T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641f0dc9decba_prathishedam_vadakar_sn.jpg"
keywords: []
---

# ലൈംഗിക അധിക്ഷേപം; എസ്.എഫ്.ഐ. പ്രതിഷേധ മാർച്ച് നടത്തി 

> **Lead Summary:** **വടകര: **വടകര എസ്.എൻ കോളേജിൽ എസ്.എഫ്.ഐ പ്രതിഷേധ മാർച്ച് താക്കിയതായി.പെൺകുട്ടികൾക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയ പ്രിൻസിപ്പലിനും, സഹപ്രവർത്തകയ്ക്കുമെതിരെ നടപടി സ്വീകരിക്കുക, വിദ്യാർഥി യൂണിയൻ പ്രവർത്തനം തടസ്സപ്പെടുത്തുന്ന മാനേജ്മെന്റ് അധികാരികളുടെ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വടകര എസ്.എൻ. കോളേജിലേക്ക് എസ്.എഫ്.ഐ. വടകര ഏരിയ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തിയത്.

## Article Content

**വടകര: **വടകര എസ്.എൻ കോളേജിൽ എസ്.എഫ്.ഐ പ്രതിഷേധ മാർച്ച് താക്കിയതായി.പെൺകുട്ടികൾക്ക് നേരെ ലൈംഗിക അധിക്ഷേപം നടത്തിയ പ്രിൻസിപ്പലിനും, സഹപ്രവർത്തകയ്ക്കുമെതിരെ നടപടി സ്വീകരിക്കുക, വിദ്യാർഥി യൂണിയൻ പ്രവർത്തനം തടസ്സപ്പെടുത്തുന്ന മാനേജ്മെന്റ് അധികാരികളുടെ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വടകര എസ്.എൻ. കോളേജിലേക്ക് എസ്.എഫ്.ഐ. വടകര ഏരിയ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തിയത്.

ജില്ലാ പ്രസിഡന്റ് പി.താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രോഹിത് അധ്യക്ഷനായി. അമൽരാജ്, ടി.കെ. അഖിൽ, അരുൾഘോഷ്, കെ.ടി. സപന്യ സംസാരിച്ചു. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് മാനേജ്മെൻറ് കുറ്റപ്പെടുത്തി.

വിദ്യാർഥി യൂണിയൻ പ്രവർത്തനം തടസപ്പെടുത്തുന്ന ഒരു നീക്കവും മാനേജ്മെന്റിന്റെ ഭാഗത്ത് ഉണ്ടായിട്ടില്ലെന്നും, 3.45 ന് കോളേജ് വിട്ടാൽ 4.15 ന് കോളേജ് അടക്കാനുള്ള ഹൈക്കോടതി ഉത്തരവ് നേടുക മാത്രമാണ് ചെയ്തതെന്നും മാനേജ്‌മന്റ് അറിയിച്ചു.വിദ്യാർഥികൾ പലപ്പോഴും കോളേജിൽ നിന്ന്‌ വൈകിയാണ് മടങ്ങുന്നത്.ആ സമയം വരെ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും കോളേജിൽ നിൽക്കാൻ ബുദ്ധിമുട്ടാണ് എന്നും മാനേജ്‌മന്റ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105225/sfi-protest-march-was-held)