---
title: "കഞ്ചാവ് മാഫിയ ആക്രമണം; ഡിവൈഎഫ്ഐ നേതാവിന് പരിക്ക് "
english_title: "DYFI leader injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105545/dyfi-leader-injured"
published_at: "2023-03-27T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421570159c83_dyfi_leader_injured.jpg"
keywords: []
---

# കഞ്ചാവ് മാഫിയ ആക്രമണം; ഡിവൈഎഫ്ഐ നേതാവിന് പരിക്ക് 

> **Lead Summary:** **വടകര: **ഡിവൈഎഫ്ഐ നേതാവിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ഡിവൈഎഫ്ഐ കോട്ടക്കൽ മേഖലാ സെക്രട്ടറി അതുൽ.വി.ടി.യെയാണ് മാഫിയ സംഘം ആക്രമിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്നതും വിതരണം ചെയ്യുന്നതും ചോദ്യം ചെയ്തതാണ് ആക്രമണത്തിന്റെ പ്രകോപനം.

## Article Content

**വടകര: **ഡിവൈഎഫ്ഐ നേതാവിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ഡിവൈഎഫ്ഐ കോട്ടക്കൽ മേഖലാ സെക്രട്ടറി അതുൽ.വി.ടി.യെയാണ് മാഫിയ സംഘം ആക്രമിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്നതും വിതരണം ചെയ്യുന്നതും ചോദ്യം ചെയ്തതാണ് ആക്രമണത്തിന്റെ പ്രകോപനം.

കോട്ടക്കൽ അറബിക് കോളേജിന് സമീപത്ത് വച്ച് മാരാകായുധം ഉപയോഗിച്ച് കുത്തിയാണ് ആക്രമികൾ അതുലിനെ പരിക്കേൽപ്പിച്ചത്. വലതു ഷോൾഡറിന് താഴെ നെഞ്ചിലായാണ് കുത്തേറ്റത്. അതുലിനെ പയ്യോളിലെ ആശുപത്രിയിലും, തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലുമെത്തിച്ചു ചികിത്സ നൽകി. മുറിവ് മാരകമല്ലെങ്കിലും തുന്നൽ ഉണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105545/dyfi-leader-injured)