---
title: "ആഘോഷ നാളുകൾ; ലോകനാർക്കാവ് പൂര ഉത്സവം ഇന്ന് മുതൽ "
english_title: "Loknarkav Poora festival from today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105553/loknarkav-poora-festival-from-today"
published_at: "2023-03-27T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64215afc30f4e_lokanar_kav.jpg"
keywords: []
---

# ആഘോഷ നാളുകൾ; ലോകനാർക്കാവ് പൂര ഉത്സവം ഇന്ന് മുതൽ 

> **Lead Summary:** **വടകര:** ലോകനാർകാവ് ക്ഷേത്രത്തിലെ പൂര ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഏപ്രിൽ അഞ്ചു വരെയാണ് പൂര ഉത്സവം. ഇന്ന് ബിംബ ശുദ്ധി കലശവും, മുളയിടലും നടക്കും. നാളെ വൈകിട്ട് അഞ്ചിന് കലവറ നിറയ്ക്കൽ, 7:30ന് കൊടിയേറ്റം, വിളക്കിനെഴുന്നള്ളത്ത്, 29ന് രാവിലെ ഏഴിന് ലളിതാ സഹസ്രനാമം, 7: 30ന് ഭഗവതിയുടെ ആറാട്ട്, അഞ്ചുമണിക്ക് കാഴ്ച ശീവേലി, വൈകിട്ട് 6:30ന് കഥകളി പ്രഹ്ളാദ ചരിതം, തുടർന്ന് തായമ്പക, പത്തുമണിക്ക് വിളക്കിനെഴുന്നള്ളത്ത്.

## Article Content

**വടകര:** ലോകനാർകാവ് ക്ഷേത്രത്തിലെ പൂര ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഏപ്രിൽ അഞ്ചു വരെയാണ് പൂര ഉത്സവം. ഇന്ന് ബിംബ ശുദ്ധി കലശവും, മുളയിടലും നടക്കും. നാളെ വൈകിട്ട് അഞ്ചിന് കലവറ നിറയ്ക്കൽ, 7:30ന് കൊടിയേറ്റം, വിളക്കിനെഴുന്നള്ളത്ത്, 29ന് രാവിലെ ഏഴിന് ലളിതാ സഹസ്രനാമം, 7: 30ന് ഭഗവതിയുടെ ആറാട്ട്, അഞ്ചുമണിക്ക് കാഴ്ച ശീവേലി, വൈകിട്ട് 6:30ന് കഥകളി പ്രഹ്ളാദ ചരിതം, തുടർന്ന് തായമ്പക, പത്തുമണിക്ക് വിളക്കിനെഴുന്നള്ളത്ത്.

30ന് രാവിലെ 7 മണിക്ക് ലളിതാ സഹസ്രനാമം, വൈകിട്ട് അഞ്ചിന് കാഴ്ച ശിവേലി, 6:30ന് ഗ്രാമോത്സവം, തായമ്പക, പത്തുമണിക്ക് വിളക്കിനെഴുന്നള്ളത്ത്, 31ന് രാവിലെ ഏഴിന് ഭഗവതിയുടെ ആറാട്ട്, വൈകിട്ട് അഞ്ചിന് കാഴ്ചാ ശീവേലി, ഏഴിന് നാടകം ഞാൻ, എട്ടിന് തായമ്പക, 9 30ന് വിളക്കിനെഴുന്നള്ളത്ത്. ഏപ്രിൽ 1ന് രാവിലെ ഭഗവതിയുടെ ആറാട്ട്, പത്തുമണിക്ക് ചാന്താട്ടം, 11 മണിക്ക് അക്ഷരശ്ലോകം, വൈകിട്ട് അഞ്ചിന് കാഴ്ച ശീവേലി, ഏഴുമണിക്ക് ഗാനമേള, 10 മണിക്ക് വിളിക്കുന്നെഴുന്നള്ളത്ത്, രണ്ടിന് രാവിലെ ഏഴിന് ഭഗവതിയുടെ ആറാട്ട്, പത്തുമണിക്ക് ഉത്സവബലി, വൈകിട്ട് 6 30ന് നാട്യരാവ്, എട്ടുമണിക്ക് തായമ്പക, പത്തുമണിക്ക് വിളക്കിനെഴുന്നള്ളത്ത്.

ഏപ്രിൽ മൂന്നിന് രാവിലെ ഏഴിന് ഭഗവതിയുടെ ആറാട്ട്, വൈകിട്ട് മൂന്നിന് ഇളനീർ വരവ്, നാലിന് ഓട്ടൻതുള്ളൽ, ആറിന് ഗ്രാമബലി, 6:30 ന് നഗരപ്രദക്ഷിണം, എട്ടിന് പാണ്ടിമേളം, ശ്രീഭൂതബലി, കരിമരുന്നു പ്രയോഗം, പാട്ടുപുരയിലേക്ക് ഭഗവതിയുടെ എഴുന്നള്ളത്ത്, വിളക്കിനെഴുന്നള്ളത്ത്, പൂരക്കളി, കളത്തിലേരി, ഏപ്രിൽ അഞ്ചിന് രാവിലെ പാട്ടുപുരയിൽ നിന്ന് തിരിച്ചെഴുന്നള്ളത്ത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105553/loknarkav-poora-festival-from-today)