---
title: "'ഏറെ ദുഃഖത്തോടെയല്ലാതെ ഈ വാർത്ത കേൾക്കാനാവില്ല'; ഇന്നസെന്റിനെ അനുസ്മരിച്ച് കെ കെ രമ എം.എൽ.എ."
english_title: "KK Rama MLA Remembered Innocent-new"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105556/kk-rama-mla-remembered-innocent-new"
published_at: "2023-03-27T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64215d292fdf1_innocent_kk_rama.jpg"
keywords: []
---

# 'ഏറെ ദുഃഖത്തോടെയല്ലാതെ ഈ വാർത്ത കേൾക്കാനാവില്ല'; ഇന്നസെന്റിനെ അനുസ്മരിച്ച് കെ കെ രമ എം.എൽ.എ.

> **Lead Summary:** ** വടകര: **മലയാള ചലച്ചിത്ര ലോകത്തിന് അനർഘ സംഭാവനകൾ നൽകിയ ഇന്നസെന്റിനെ അനുസ്മരിച്ച് രാഷ്ട്രീയ കേരളവും.മലയാളക്കരയ്ക്ക് പതിറ്റാണ്ടുകളുടെ ചിരി പകർന്നു നൽകിയ അഭിനേതാവും മുൻ ലോക്സഭാംഗവുമായിരുന്ന ഇന്നസെന്റിനെ അനുസ്മരിച്ച് വടകര എം.എൽ.എ കെ.കെ.രമ. ഏറെ ദുഃഖത്തോടെയല്ലാതെ ഈ വാർത്ത കേൾക്കാൻ നമുക്കാവില്ല.

## Article Content

** വടകര: **മലയാള ചലച്ചിത്ര ലോകത്തിന് അനർഘ സംഭാവനകൾ നൽകിയ ഇന്നസെന്റിനെ അനുസ്മരിച്ച് രാഷ്ട്രീയ കേരളവും.മലയാളക്കരയ്ക്ക് പതിറ്റാണ്ടുകളുടെ ചിരി പകർന്നു നൽകിയ അഭിനേതാവും മുൻ ലോക്സഭാംഗവുമായിരുന്ന ഇന്നസെന്റിനെ അനുസ്മരിച്ച് വടകര എം.എൽ.എ കെ.കെ.രമ. ഏറെ ദുഃഖത്തോടെയല്ലാതെ ഈ വാർത്ത കേൾക്കാൻ നമുക്കാവില്ല.

നർമ്മബോധം മാത്രമല്ല, അതീവ ഗുരുതരമായ അർബുദത്തോട് നടത്തിയ അതിജീവന പോരാട്ടത്തിൽ പുലർത്തിയ ആത്മവിശ്വാസവും മാതൃകാപരമാണ്. രോഗത്തോട് മല്ലിടുമ്പോൾ അദ്ദേഹം കാണിച്ച നിശ്ചയദാർഢ്യം, തന്നെപ്പോലുള്ള രാഷ്ട്രീയ പ്രവർത്തകർക്കും വലിയ മാതൃകയാണ്.

എത്രയോ രോഗികൾക്ക് അദ്ദേഹത്തിന്റെ നിലപാട് വലിയ സാന്ത്വനവും ധൈര്യവും പകർന്നു നൽകി.മലയാളികളുള്ള ദേശങ്ങളിൽ, മലയാളികളുള്ള കാലത്തോളം മായാതെ നിൽക്കും ആ വാക്കുകൾ പകർന്ന ചിരിയുടെ വെളിച്ചം. കെ.കെ. രമ അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105556/kk-rama-mla-remembered-innocent-new)