---
title: "അണിനിരന്ന് മൃഗങ്ങളും; ഇരിങ്ങലിൽ അടിപ്പാതയ്ക്കായി വേറിട്ട സമരം "
english_title: "Separate strike for underpass in Iringal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105564/separate-strike-for-underpass-in-iringal"
published_at: "2023-03-27T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421649ad8329_samram.jpg"
keywords: []
---

# അണിനിരന്ന് മൃഗങ്ങളും; ഇരിങ്ങലിൽ അടിപ്പാതയ്ക്കായി വേറിട്ട സമരം 

> **Lead Summary:** **വടകര: **ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വേറിട്ട സമരവുമായി ഇരിങ്ങൽ ജനതയും. മനുഷ്യർക്ക് പുറമേ വളർത്തു മൃഗങ്ങളും അണിനിരന്നതോടെയാണ് ഇരിങ്ങലിലെ സമരം വേറിട്ടതായത്. പശുവും, കോഴിയും, നായയും, ആടും, കോഴിയുമെല്ലാം സമരക്കാർക്കൊപ്പമുണ്ടായിരുന്നു. 'അടിപ്പാത ഇല്ലെങ്കിൽ ഞങ്ങൾ എങ്ങനെ മൃഗാശുപത്രിയിലേക്കെത്തും..? എന്നാണ് കർഷകർ ചോദിക്കുന്നത്.

## Article Content

**വടകര: **ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വേറിട്ട സമരവുമായി ഇരിങ്ങൽ ജനതയും. മനുഷ്യർക്ക് പുറമേ വളർത്തു മൃഗങ്ങളും അണിനിരന്നതോടെയാണ് ഇരിങ്ങലിലെ സമരം വേറിട്ടതായത്. പശുവും, കോഴിയും, നായയും, ആടും, കോഴിയുമെല്ലാം സമരക്കാർക്കൊപ്പമുണ്ടായിരുന്നു. 'അടിപ്പാത ഇല്ലെങ്കിൽ ഞങ്ങൾ എങ്ങനെ മൃഗാശുപത്രിയിലേക്കെത്തും..? എന്നാണ് കർഷകർ ചോദിക്കുന്നത്.

പ്ലക്കാർഡുകൾ ഏന്തിയായിരുന്നു കർഷകരുടെ പ്രതിഷേധം. ദേശീയപാത ആറുവരിയാക്കി വികസിക്കുന്നതോടെ ഇരിങ്ങൽ രണ്ടായി വിഭജിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇരിങ്ങലിൽ റോഡിന് പടിഞ്ഞാറ് ഭാഗത്താണ് റെയിൽവേ സ്റ്റേഷൻ, മൃഗാശുപത്രി, പോസ്റ്റോഫീസ്, റേഷൻ കട, അംഗനവാടി, പകൽവീട്, അക്ഷയ കേന്ദ്രം, സ്കൂളുകൾ, ആരാധനാലയങ്ങൾ, ആശുപത്രി എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നത്.

ഇരിങ്ങലിലെ വലിയൊരു മേഖല റോഡിനു കിഴക്ക് ഭാഗത്താണ്. ദേശീയപാത ഉയർന്നു വരുന്നതോടെ ആളുകൾ ഇരുഭാഗത്തേക്കും പോകണമെങ്കിൽ കിലോമീറ്റർ സഞ്ചരിക്കണമെന്നതാണ് സ്ഥിതി. ഈ സാഹചര്യത്തിൽ അടിപ്പാതയ്ക്കായി ജനങ്ങൾ സമരസമിതി രൂപവൽക്കരിച്ച് കുറെ നാളായി പ്രക്ഷോഭ രംഗത്താണ്. ഇതിനിടെ കഴിഞ്ഞദിവസം സമരപ്പന്തൽ അധികൃതർ പൊളിക്കുകയും ചെയ്തു. ഇതേ തുടർന്നായിരുന്നു വളർത്തു മൃഗങ്ങളെയും ചേർത്തുപിടിച്ചുള്ള ബഹുജനസമരം അരങ്ങേറിയത്.

സമരം പ്രശസ്ത സിനിമാ പിന്നണി ഗായകൻ വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ പടന്നയിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഇ. ദിനേശൻ, രേവതി തുളസിദാസ്, ചെറിയാവീ സുരേഷ് ബാബു, പവിത്രൻ ഒതയോത്ത്, പുതുക്കാട് രാമകൃഷ്ണൻ, പി.വി.നിധീഷ്, എ.കെ ബൈജു, സി.പി. പ്രജിത്ത് ലാൽ സംസാരിച്ചു. വിദ്യാർത്ഥികളും വയോജനങ്ങളുമടക്കം നിരവധി പേർ സമരത്തിന്റെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105564/separate-strike-for-underpass-in-iringal)