---
title: "വാതിൽ തുറക്കാൻ വൈകി; ഭാര്യാവീട് അടിച്ചു  തകർത്ത് മരുമകൻ "
english_title: "The son-in-law broke his wife's house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105567/the-son-in-law-broke-his-wifes-house"
published_at: "2023-03-27T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64216be7ed00e_JANAL_THKARTHU.jpg"
keywords: []
---

# വാതിൽ തുറക്കാൻ വൈകി; ഭാര്യാവീട് അടിച്ചു  തകർത്ത് മരുമകൻ 

> **Lead Summary:** **പയ്യോളി: **അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം മരുമകൻ ഭാര്യാ വീട് അടിച്ചു തകർത്തു. കഴിഞ്ഞദിവസം പുലർച്ച ഒന്നരയോടെയാണ് സംഭവം. റമദാൻ കാലമായതിനാൽ നോമ്പുതുറ കഴിഞ്ഞ് കുടുംബാംഗങ്ങളെല്ലാം ഉറക്കത്തിലായ സമയത്താണ് മരുമകൻ വീട്ടിലെത്തി കോളിംഗ് ബെൽ അടിക്കുന്നത്. വാതിൽ തുറക്കാൻ സമയം വൈകിയതിനെ തുടർന്ന് ദേഷ്യം വന്ന മരുമകൻ ജാസിർ വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത ശേഷം വധഭീഷണി മുഴക്കുകയായിരുന്നു.

## Article Content

**പയ്യോളി: **അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം മരുമകൻ ഭാര്യാ വീട് അടിച്ചു തകർത്തു. കഴിഞ്ഞദിവസം പുലർച്ച ഒന്നരയോടെയാണ് സംഭവം. റമദാൻ കാലമായതിനാൽ നോമ്പുതുറ കഴിഞ്ഞ് കുടുംബാംഗങ്ങളെല്ലാം ഉറക്കത്തിലായ സമയത്താണ് മരുമകൻ വീട്ടിലെത്തി കോളിംഗ് ബെൽ അടിക്കുന്നത്. വാതിൽ തുറക്കാൻ സമയം വൈകിയതിനെ തുടർന്ന് ദേഷ്യം വന്ന മരുമകൻ ജാസിർ വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത ശേഷം വധഭീഷണി മുഴക്കുകയായിരുന്നു.

വീട്ടുകാർ വിവരമറിയിച്ചതിന് തൊട്ടു പിന്നാലെ വീട്ടിലെത്തിയ പയ്യോളി പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും ഒരു മണിക്കൂറിനു ശേഷം വിട്ടയച്ചു. ഇദ്ദേഹത്തെ വീട്ടിലെത്തിച്ച് വരാന്തയിൽ കിടന്നുറങ്ങാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു.

തനിക്കെതിരെ പരാതി നൽകിയതിൽ ദേശ്യമിരട്ടിച്ച ജാസിർ പോലീസ് തിരിച്ചു പോയതിനുശേഷം വീട്ടിലെ ബാക്കിയുണ്ടായിരുന്ന മുഴുവൻ ജനലുകളും അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് വീണ്ടും ജാസിറിനെ അറസ്റ്റ് ചെയ്ത പോലീസ് രാവിലെ രണ്ടാൾ ജാമ്യത്തിലാണ് വിട്ടയച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105567/the-son-in-law-broke-his-wifes-house)