---
title: "രാഹുലിനൊപ്പം ; വടകരയിൽ യൂത്ത് കോൺഗ്രസ്‌ നൈറ്റ് മാർച്ച്‌ സംഘടിപ്പിച്ചു "
english_title: "Youth Congress organized a night march in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105621/youth-congress-organized-a-night-march-in-vadakara"
published_at: "2023-03-27T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421ba100f111_night_march_youth_cong.jpg"
keywords: []
---

# രാഹുലിനൊപ്പം ; വടകരയിൽ യൂത്ത് കോൺഗ്രസ്‌ നൈറ്റ് മാർച്ച്‌ സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: **രാഹുൽ ഗാന്ധിയുടെ പാർലിമെന്റ് അംഗത്വം റദ്ദ് ചെയ്ത ബിജെപി ഗവണ്മെന്റിന്റെ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ്‌ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനിലേക്ക് നൈറ് മാർച്ച്‌ സംഘടിപ്പിച്ചു.

## Article Content

**വടകര: **രാഹുൽ ഗാന്ധിയുടെ പാർലിമെന്റ് അംഗത്വം റദ്ദ് ചെയ്ത ബിജെപി ഗവണ്മെന്റിന്റെ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ്‌ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനിലേക്ക് നൈറ് മാർച്ച്‌ സംഘടിപ്പിച്ചു.

വടകര പുതിയ സ്റ്റാൻഡിൽ നിന്നാരംഭിച്ച മാർച്ച്‌ റെയിൽവേ സ്റ്റേഷന് മുന്നിൽ വെച്ച് പോലീസ് തടഞ്ഞു. മാർച്ച്‌ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി വി. പി ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു.സുബിൻ മടപ്പള്ളി അധ്യക്ഷത വഹിച്ചു.

യു ഡി എഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി , അഡ്വ പി. ടി. കെ. നജ്മൽ , വി.കെ അനിൽകുമാർ ,പ്രഭിൻ പാക്കയിൽ, സജിത്ത് മാരാർ, കെ. കെ. കൃഷ്ണദാസ്, രാഹുൽദാസ് പുറങ്കര, വി. കെ. പ്രേമൻ,സഹീർ കാന്തിലാട്ട്, അജേഷ് കോയാന്റവിട, നിജിൻ. സി, രഞ്ജിത്ത് കണ്ണൊത്ത് തുടങ്ങിയവർ സംസാരിച്ചു.

ബബിത്ത് അഴിയൂർ, അനന്ദു. വി. കെ, അൽത്താഫ് ഒഞ്ചിയം, ബിപിൻ പുറങ്കര, അഭിനന്ദ്. ജെ. മാധവ്, ഷോണ. പി. എസ്,രജിത്ത് കോട്ടക്കടവ്, രഗേഷ്.കെ.ജി,ഷിജു പുഞ്ചിരിമിൽ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105621/youth-congress-organized-a-night-march-in-vadakara)