---
title: "ഉടൻ അപേക്ഷിക്കുക; മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് "
english_title: "Fisherman's Accident Insurance"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105634/fishermans-accident-insurance"
published_at: "2023-03-27T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6421d0829f837_fisherman.jpg"
keywords: []
---

# ഉടൻ അപേക്ഷിക്കുക; മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് 

> **Lead Summary:** **വടകര: **മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കായി അപകട ഇൻഷുറൻസ് പദ്ധതിയിൽ മാർച്ച്‌ 30 വരെ അംഗങ്ങളാകാം. 2023 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച്‌ 31 വരെയാണ് പദ്ധതി കാലയളവ്.

## Article Content

**വടകര: **മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കായി അപകട ഇൻഷുറൻസ് പദ്ധതിയിൽ മാർച്ച്‌ 30 വരെ അംഗങ്ങളാകാം. 2023 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച്‌ 31 വരെയാണ് പദ്ധതി കാലയളവ്.

510 രൂപ പ്രീമിയം അടച്ച് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി പദ്ധതിയിൽ ചേരാം. അംഗങ്ങളായ മത്സ്യത്തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ, സ്വയംസഹായ ഗ്രൂപ്പിലെ അംഗങ്ങൾ (വനിതകൾ ഉൾപ്പെടെ), പ്രാഥമിക സഹകരണ സംഘത്തിലെ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർക്കാണ് അവസരം.

കൂടുതൽ വിവരങ്ങൾക്ക് : 9526041158, 9526041062

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105634/fishermans-accident-insurance)