---
title: "അധ്യാപകൻ റിമാന്റിൽ; വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശത്തോടൊപ്പം നഗ്ന സെൽഫിയും "
english_title: "Teacher on remand; Nude selfie with obscene message to student"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105746/teacher-on-remand-nude-selfie-with-obscene-message-to-student"
published_at: "2023-03-28T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422a4b411157_balakrishnan_sir_arrest.jpg"
keywords: []
---

# അധ്യാപകൻ റിമാന്റിൽ; വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശത്തോടൊപ്പം നഗ്ന സെൽഫിയും 

> **Lead Summary:** **വടകര:** സ്കൂളിൽ പരീക്ഷ നടക്കുന്നതിനിടെ രാത്രി വീട്ടിൽ വെച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയുമായി മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങളുമായി ചാറ്റ് ചെയ്ത പ്രധാന അധ്യാപകൻ റിമാന്റിൽ.

## Article Content

**വടകര:** സ്കൂളിൽ പരീക്ഷ നടക്കുന്നതിനിടെ രാത്രി വീട്ടിൽ വെച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയുമായി മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങളുമായി ചാറ്റ് ചെയ്ത പ്രധാന അധ്യാപകൻ റിമാന്റിൽ.

സ്ക്കൂൾ അവധിയായ രണ്ട് ദിവസങ്ങളിൽ മകളുടെ പ്രായം പോലുമില്ലാത്ത വിദ്യാർത്ഥിനിയോട് ലൈംഗിക ചുവയിൽ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്ന അധ്യാപകൻ തൻ്റെ അർദ്ധനഗ്ന ഫോട്ടോ പകർത്തി അയച്ചുകൊടുത്തതായും കുട്ടി ചോമ്പാൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

മടപ്പള്ളിയിലെ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായ ഓർക്കാട്ടരി സ്വദേശി കണ്ടോത്ത് താഴെക്കുനി ബാലകൃഷ്ണൻ (53) നെയാണ് പോക്സോ കേസിൽ വടകര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ചോമ്പാൽ എസ്ഐ രഞ്ചിത്താണ് അധ്യാപകനെ സ്കൂളിൽ എത്തി അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടെ പെൺകുട്ടി അധ്യപികയോടൊപ്പം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി എത്തി പരാതി നൽകുകയായിരുന്നു.പരീക്ഷയിൽ കോപ്പിയടിക്ക് സഹായമൊരുക്കുമെന്ന രീതിയിൽ പെൺകുട്ടിയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ തിങ്കളാഴ്ച്ച അതിരാവിലെ സ്കൂളിലെ സ്റ്റാഫ് മുറിയിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു.

പെൺകുട്ടി അധ്യാപകൻ്റെ ചാറ്റ് ലിസ്റ്റ് പകർത്തി സഹപാഠികൾക്ക് അയച്ചുകൊടുത്തു. തിങ്കളാഴ്ച്ച രാവിലെ സ്കൂളിൽ എത്തിയ കുട്ടികൾ അധ്യാപകനെതിരെ ബഹളം വെച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105746/teacher-on-remand-nude-selfie-with-obscene-message-to-student)