---
title: "ലോക നാടകദിനം; കളിക്കളവും നന്മയും ലോക നാടകദിനാചരണം സംഘടിപ്പിച്ചു"
english_title: "World Theater Day; Playland and Goodness organized the World Theater Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105938/world-theater-day-playland-and-goodness-organized-the-world-theater-day"
published_at: "2023-03-29T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642409807922d_adarav.jpg"
keywords: []
---

# ലോക നാടകദിനം; കളിക്കളവും നന്മയും ലോക നാടകദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **വടകര:** വടകര കളിക്കളം, നന്മ എന്നിവയുടെ നേതൃത്വത്തിൽ ലോക നാടകദിനം വടകരയിൽ വിവിധപരിപാടികളോടെ ആചരിച്ചു. മുതിർന്ന നാടകപ്രവർത്തകൻ ടി.കെ. വിജയരാഘവനെ ആദരിച്ചു.

## Article Content

**വടകര:** വടകര കളിക്കളം, നന്മ എന്നിവയുടെ നേതൃത്വത്തിൽ ലോക നാടകദിനം വടകരയിൽ വിവിധപരിപാടികളോടെ ആചരിച്ചു. മുതിർന്ന നാടകപ്രവർത്തകൻ ടി.കെ. വിജയരാഘവനെ ആദരിച്ചു.

പി.പി. ദാമോദരൻ പൊന്നാടയണിയിച്ചു. ടി.വി. ബാലൻ ഉപഹാരം നൽകി. നിള എസ്. സുനിൽ ‘മഴയത്തൊരു പെൺകുട്ടി’ എന്ന ഏകപാത്രനാടകം അവതരിപ്പിച്ചു.

രഞ്ജിത്ത് നന്മണ്ടയും സുധാകരൻ തത്തോത്തും ചേർന്ന് ‘ഒ വട്ടം’ എന്ന ലഘുനാടകവും അവതരിപ്പിച്ചു. സുരാസുവിന്റെ ‘വിശ്വരൂപം’ എന്ന നാടകം കെ.പി. സത്യനാഥൻ വായിച്ച് അവതരിപ്പിച്ചു.

തയ്യുള്ളതിൽ രാജൻ അധ്യക്ഷത വഹിച്ചു. പുറന്തോടത്ത് ഗംഗാധരൻ, സി.സി. രാജൻ, വി.പി. രാഘവൻ, ഇ.ടി.കെ. രാഘവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105938/world-theater-day-playland-and-goodness-organized-the-world-theater-day)