---
title: "നോമ്പ് തുറന്നതിനുശേഷം രക്തദാനത്തിന് സൗകര്യമൊരുക്കി സഹകരണ ആശുപത്രി"
english_title: "After breaking the fast, the co-operative hospital made arrangements for blood donation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105944/after-breaking-the-fast-the-co-operative-hospital-made-arrangements-for-blood-donation"
published_at: "2023-03-29T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64240eec45a4a_sahakarana.jpg"
keywords: []
---

# നോമ്പ് തുറന്നതിനുശേഷം രക്തദാനത്തിന് സൗകര്യമൊരുക്കി സഹകരണ ആശുപത്രി

> **Lead Summary:** **വടകര:** റംസാൻ വ്രതകാലത്ത് നോമ്പ് തുറന്നതിനുശേഷം രക്തദാനത്തിനുള്ള സൗകര്യമൊരുക്കി വടകര സഹകരണ ആശുപത്രി.

## Article Content

**വടകര:** റംസാൻ വ്രതകാലത്ത് നോമ്പ് തുറന്നതിനുശേഷം രക്തദാനത്തിനുള്ള സൗകര്യമൊരുക്കി വടകര സഹകരണ ആശുപത്രി.

ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് കഴിഞ്ഞദിവസം ആശുപത്രി അധികൃതർക്ക് നിവേദനം നൽകിയതിനെത്തുടർന്നാണ് രാത്രി ഏഴുമുതൽ ഒമ്പതുമണിവരെ രക്തദാനം നടത്താനുള്ള സൗകര്യമൊരുക്കിയത്.

ഹോപ്പ് മെമ്പർമാരായ ഫവാസ് ചോറോടും സുജിൽ മുടപ്പിലാവിലും രക്തം നൽകി പരിപാടിക്ക് തുടക്കംകുറിച്ചു. ഡോ. ജുനൈദ് തങ്ങൾ, ഇസ്മായിൽ കോവിലത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105944/after-breaking-the-fast-the-co-operative-hospital-made-arrangements-for-blood-donation)