---
title: "ചോറോട് കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി  മൂന്ന് കോടി രൂപ നൽകി"
english_title: "Chorode Kudumbashree gave 3 crore rupees to neighboring groups"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105994/chorode-kudumbashree-gave-3-crore-rupees-to-neighboring-groups"
published_at: "2023-03-29T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64245325738f6_kainatti.jpg"
keywords: []
---

# ചോറോട് കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി  മൂന്ന് കോടി രൂപ നൽകി

> **Lead Summary:** ** കൈനാട്ടി: **സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും ചോറോട് കുടുംബശ്രീ സി.ഡി.എസിന് ലഭിച്ച 3 കോടി രുപ കുടുംബ (ശി അയൽക്കുട്ടങ്ങൾക്ക് നൽകി.

## Article Content

** കൈനാട്ടി: **സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും ചോറോട് കുടുംബശ്രീ സി.ഡി.എസിന് ലഭിച്ച 3 കോടി രുപ കുടുംബ (ശി അയൽക്കുട്ടങ്ങൾക്ക് നൽകി.

30 അയൽക്കൂട്ടങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതമാണ് നൽകിയത്. ചെക്ക് വിതരണം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സി.ഡി.എസ് ചെയർപെഴ്സൺ കെ.അനിത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ശ്യാമള പൂവ്വേരി, കെ.മധുസൂദനൻ, അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, സി.കെ.സജിതകുമാരി, ടി. ബിന്ദു. അസിസ്റ്റന്റ് സെക്രട്ടറി സുധീർ കുമാർ, രജിന എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105994/chorode-kudumbashree-gave-3-crore-rupees-to-neighboring-groups)