---
title: "സമ്പൂർണ്ണ ശുചിത്വം ക്ലസ്റ്റർ കൺവീനർമാർക്ക് പരിശീലനം നടത്തി "
english_title: "Conducted training for Total Hygiene Cluster Convenors"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/105999/conducted-training-for-total-hygiene-cluster-convenors"
published_at: "2023-03-29T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642456a102050_vallikkad.jpg"
keywords: []
---

# സമ്പൂർണ്ണ ശുചിത്വം ക്ലസ്റ്റർ കൺവീനർമാർക്ക് പരിശീലനം നടത്തി 

> **Lead Summary:** **വള്ളിക്കാട്: **സമ്പൂർണ്ണ ശുചിത്വ പരിപാടികളുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്തിൽ ക്ലസ്റ്റർ കൺവീനർമാർക്ക് പരിശീലനം ആരംഭിച്ചു. അമ്പത് വീടുകൾ ഒരു ക്ലസ്റ്റർ എന്ന നിലയിൽ ഇവിടങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

## Article Content

**വള്ളിക്കാട്: **സമ്പൂർണ്ണ ശുചിത്വ പരിപാടികളുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്തിൽ ക്ലസ്റ്റർ കൺവീനർമാർക്ക് പരിശീലനം ആരംഭിച്ചു. അമ്പത് വീടുകൾ ഒരു ക്ലസ്റ്റർ എന്ന നിലയിൽ ഇവിടങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ഹരിത കർമ്മ സേനക്ക് അജൈവ മാലിന്യങ്ങൾ നൽകുക,യു സർ ഫീ കൃത്യമായി നൽകുക, മലിനജലം പുറത്തേക്ക് ഒഴുക്കാതിരിക്കുക, പൊതു സ്ഥലങ്ങൾ ശുചിയായ് സൂക്ഷിക്കുക തുടങ്ങിയവയാണ് ഉത്തരവാദിത്വങ്ങൾ.

പഞ്ചായത്തിലെ 3, 4, 5, 11, 12 വാർഡുകളിൽ നിന്നുള്ളവർ പങ്കെടുത്തു. ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി കെ.അധ്യക്ഷത വഹിച്ചു.

സെക്രട്ടറി നിഷ എൻ തയ്യിൽ ക്ലാസ്സെടുത്തു. പഞ്ചായത്ത് അംഗങ്ങളായ ടി.പി.മനീഷ് കുമാർ, പ്രസാദ് വിലങ്ങിൽ, ജംഷിദ കെ, ബിന്ദു ടി.അസിസ്റ്റന്റ് സെക്രട്ടറി സുധീർ കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/105999/conducted-training-for-total-hygiene-cluster-convenors)