---
title: "ജനാധിപത്യ സംരക്ഷണം സോഷ്യലിസ്റ്റുകളുടെ കടമ -എം.പി.ശിവാനന്ദന്‍ "
english_title: "Protection of democracy is the duty of socialists - MP Sivanandan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106156/protection-of-democracy-is-the-duty-of-socialists-mp-sivanandan"
published_at: "2023-03-30T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425942c0c62a_socialist_koottayma.jpg"
keywords: []
---

# ജനാധിപത്യ സംരക്ഷണം സോഷ്യലിസ്റ്റുകളുടെ കടമ -എം.പി.ശിവാനന്ദന്‍ 

> **Lead Summary:** **ഓർക്കാട്ടേരി:** രാജ്യത്ത് ജനാധിപത്യ ധ്വംസനം നടന്ന എല്ലാ കാലത്തും അതിനെ സംരക്ഷിക്കാന്‍ സോഷ്യലിസ്റ്റുകള്‍ രംഗത്ത് വന്നിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍. കുറിഞ്ഞാലിയോട് മനയത്ത് നടന്ന സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ഓർക്കാട്ടേരി:** രാജ്യത്ത് ജനാധിപത്യ ധ്വംസനം നടന്ന എല്ലാ കാലത്തും അതിനെ സംരക്ഷിക്കാന്‍ സോഷ്യലിസ്റ്റുകള്‍ രംഗത്ത് വന്നിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദന്‍. കുറിഞ്ഞാലിയോട് മനയത്ത് നടന്ന സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭാരതമെന്ന സാംസ്‌ക്കാരിക ഭൂമിക നിലനില്‍ക്കുന്നത് അത് വെച്ച് പുലര്‍ത്തുന്ന മതനിരപേക്ഷതയും, ദേശീയതയും ജനാധിപത്യ ബോധത്തിന്റെയും അടിത്തറയിലാണ്. അത് തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും അതിനെ പ്രതിരോധിക്കാനുള്ള കടമ സോഷ്യലിസ്റ്റുകളുടേതാണ്.

മഹിളാ ജനതാ ജില്ലാ പ്രസിഡണ്ട് എം.പി.അജിത, സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല കളത്തില്‍, മണ്ഡലം സെക്രട്ടറി എം. സതി, എല്‍.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് നാഗപ്പള്ളി, കെ. ശശികുമാര്‍, ചന്ദ്രങ്ങിയില്‍ രാജന്‍, ബാലജനത ജില്ലാ പ്രസിഡണ്ട് ദിയാ ബിജു, പി.ടി.കെ. സുരേഷ് ബാബു, സന്തോഷ് വേങ്ങോളി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106156/protection-of-democracy-is-the-duty-of-socialists-mp-sivanandan)