---
title: "അപേക്ഷ ക്ഷണിച്ചു; ആര്‍ബിട്രേറ്ററെ സഹായിക്കാൻ ലെയ്സണ്‍ ഓഫീസറെ നിയമിക്കുന്നു "
english_title: "A liaison officer is appointed to assist the arbitrator"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106168/a-liaison-officer-is-appointed-to-assist-the-arbitrator"
published_at: "2023-03-30T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64259ea78a021_APPLY_NOW.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു; ആര്‍ബിട്രേറ്ററെ സഹായിക്കാൻ ലെയ്സണ്‍ ഓഫീസറെ നിയമിക്കുന്നു 

> **Lead Summary:** **വടകര: **നാഷണല്‍ ഹൈവേ അതോറിറ്റിയുടെ മാഹി- അഴിയൂര്‍ ബൈപ്പാസിന്റെ ഓന്നാം ഘട്ട ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപരിഹാരം നല്‍കിയത് സംബന്ധിച്ച് ജില്ലാ ആര്‍ബിട്രേറ്ററായ ജില്ലാ കലക്ടര്‍ മുമ്പാകെ സ്ഥലമുടമകള്‍ നല്‍കിയ പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് ആര്‍ബിട്രേറ്ററെ സഹായിക്കുന്നതിന് ലെയ്സണ്‍ ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര: **നാഷണല്‍ ഹൈവേ അതോറിറ്റിയുടെ മാഹി- അഴിയൂര്‍ ബൈപ്പാസിന്റെ ഓന്നാം ഘട്ട ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപരിഹാരം നല്‍കിയത് സംബന്ധിച്ച് ജില്ലാ ആര്‍ബിട്രേറ്ററായ ജില്ലാ കലക്ടര്‍ മുമ്പാകെ സ്ഥലമുടമകള്‍ നല്‍കിയ പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് ആര്‍ബിട്രേറ്ററെ സഹായിക്കുന്നതിന് ലെയ്സണ്‍ ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

റവന്യൂ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടി കലക്ടര്‍ റാങ്കില്‍ വിരമിച്ച, ഈ മേഖലയില്‍ അവഗാഹമുളള, പരിചയ സമ്പന്നരായ വ്യക്തികൾക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതം ഏപ്രിൽ 13ന് വൈകിട്ട് 3 മണിക്ക് മുൻപായി ജില്ലാ കലക്ടര്‍, കലക്ടറേറ്റ്, കോഴിക്കോട് എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

കവറിനു പുറത്ത് അപ്ലിക്കേഷൻ ഫോർ ഓഫീസർ (ആർബിട്രേഷൻ) എന്ന് രേഖപ്പെടുത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കലക്ടറേറ്റിലെ ആര്‍ബീട്രേഷന്‍ സെക്ഷനുമായി ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106168/a-liaison-officer-is-appointed-to-assist-the-arbitrator)