---
title: "കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു "
english_title: "Kozhikode Govt.Medical College is hiring Staff Nurses"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106170/kozhikode-govtmedical-college-is-hiring-staff-nurses"
published_at: "2023-03-30T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64259ff98ec73_STAFF_NURSE.jpg"
keywords: []
---

# കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു 

> **Lead Summary:** **വടകര: **കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് കീഴിൽ 760 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സുമാരെ താൽക്കാലികമായി നിയമിക്കുന്നു.

## Article Content

**വടകര: **കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് കീഴിൽ 760 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സുമാരെ താൽക്കാലികമായി നിയമിക്കുന്നു.

യോഗ്യത: ബി എസ് സി നഴ്‌സിംഗ് / ജി എൻ എം. വയസ് :18 -35. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ മൂന്നിന് രാവിലെ 11.30 ന് ഐ എം സി എച്ച് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106170/kozhikode-govtmedical-college-is-hiring-staff-nurses)