---
title: "സിഎൻജി ഇന്ധന ക്ഷാമം; കലക്‌ടർ ഇടപെടണമെന്ന് ഓട്ടോ തൊഴിലാളികൾ "
english_title: "CNG fuel shortage; Auto workers want collector to intervene"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106209/cng-fuel-shortage-auto-workers-want-collector-to-intervene"
published_at: "2023-03-30T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425cd73bd182_auto_strike_vadakra.jpg"
keywords: []
---

# സിഎൻജി ഇന്ധന ക്ഷാമം; കലക്‌ടർ ഇടപെടണമെന്ന് ഓട്ടോ തൊഴിലാളികൾ 

> **Lead Summary:** **വടകര:** വടകര താലൂക്കിലെ സിഎൻജി ഇന്ധന ക്ഷാമം പരിഹരിക്കാൻ കലക്‌ടർ ഇടപെടണമെന്ന് ഓട്ടോ തൊഴിലാളികൾ. ഓട്ടോ ടാക്സി ലൈറ്റ് മോട്ടർ വർക്കേഴ്സ് യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിലാണ് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.താലൂക്കിലെ സി എൻ ജി ഫില്ലിംഗ് സ്റ്റേഷനുകളുടെ അഭാവം കാരണം നൂറു കണക്കിന് തൊഴിലാളികളുടെ ജീവിതം ദുരിത പൂർണ്ണമാവുകയാണ്.

## Article Content

**വടകര:** വടകര താലൂക്കിലെ സിഎൻജി ഇന്ധന ക്ഷാമം പരിഹരിക്കാൻ കലക്‌ടർ ഇടപെടണമെന്ന് ഓട്ടോ തൊഴിലാളികൾ. ഓട്ടോ ടാക്സി ലൈറ്റ് മോട്ടർ വർക്കേഴ്സ് യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിലാണ് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.താലൂക്കിലെ സി എൻ ജി ഫില്ലിംഗ് സ്റ്റേഷനുകളുടെ അഭാവം കാരണം നൂറു കണക്കിന് തൊഴിലാളികളുടെ ജീവിതം ദുരിത പൂർണ്ണമാവുകയാണ്.

വടകര താലൂക്കിൽ ആകെ രണ്ടു ഫില്ലിംഗ് സ്റ്റേഷനുകളാണ് നിലവിൽ ഉള്ളത്. കുറ്റ്യാടിയിലും വട്ടോളിയിലും. ഇതിൽ തന്നെ കുറ്റ്യാടിയിൽ ഫില്ലിംഗ് സ്റ്റേഷൻ പ്രവർത്തന രഹിതമായിട്ട് മാസങ്ങളായി. ഇന്ധന ക്ഷാമം കാരണം തൊഴിലാളികൾ കൂത്തുപറമ്പ് ,പയ്യോളി, ഉള്ളേരി പമ്പുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.

അതുകൊണ്ട് തന്നെ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യത കുറയുകയും വാഹന നടത്തിപ്പ് തന്നെ പ്രതിസന്ധിയിലുമായിരിക്കുകയാണ് .ഈ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. ധർണ്ണ യൂണിയൻ സെക്രട്ടറി കെ കെ മമ്മു ഉദ്‌ഘാടനം ചെയ്തു.

വിഷയത്തിൽ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും അദാനിയുടെ ഭാഗത്തു നിന്നും ഇടപെടൽ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സജീവൻ വാണിമേൽ അധ്യക്ഷനായി. എം പി സുരേഷ് ബാബു, വേണു കക്കട്ടിൽ , പി പ്രദീപൻ, വി രമേശൻ,പുതുശ്ശേരി രാജൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106209/cng-fuel-shortage-auto-workers-want-collector-to-intervene)