---
title: "മയക്കുമരുന്നു കേസ് പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ "
english_title: "Harsh imprisonment and fines for the accused in the drug case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106257/harsh-imprisonment-and-fines-for-the-accused-in-the-drug-case"
published_at: "2023-03-31T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642668aa7a9db_court.jpg"
keywords: []
---

# മയക്കുമരുന്നു കേസ് പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ 

> **Lead Summary:** **വടകര: **മയക്കുമരുന്നുകേസിലെ പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ. തിരൂരങ്ങാടി വള്ളിക്കുന്ന് പുളിയങ്ങിൽ വൈശാഖ് , മലാപ്പറമ്പ് മുതുവാട്ട് വിഷ്ണു എന്നിവരെയാണ് വടകര എൻ.ഡി.പി.എസ്. കോടതി ജഡ്ജി വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്.

## Article Content

**വടകര: **മയക്കുമരുന്നുകേസിലെ പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ. തിരൂരങ്ങാടി വള്ളിക്കുന്ന് പുളിയങ്ങിൽ വൈശാഖ് , മലാപ്പറമ്പ് മുതുവാട്ട് വിഷ്ണു എന്നിവരെയാണ് വടകര എൻ.ഡി.പി.എസ്. കോടതി ജഡ്ജി വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്.

ഇരുവർക്കും 18 മാസംവീതം കഠിനതടവും 20,000 രൂപവീതം പിഴയുമാണ് ശിക്ഷ. 2022 ജനുവരി 29-ന് മലാപ്പറമ്പ് പാച്ചക്കലിൽവെച്ച് 55.2 ഗ്രാം മയക്കുമരുന്നുമായി കോഴിക്കോട് എക്സൈസ് റെയ്‌ഞ്ച് ഇൻസ്പെക്ടറാണ് ഇരുവരെയും അറസ്റ്റുചെയ്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106257/harsh-imprisonment-and-fines-for-the-accused-in-the-drug-case)