---
title: "സംസ്ഥാന സമ്മേളനം വിജയിപ്പിക്കും; വ്യാപാരി വ്യവസായി സമിതി വടകര മേഖലാ കൺവെൻഷൻ "
english_title: "Trade and Industry Committee Vadakara Regional Convention"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106259/trade-and-industry-committee-vadakara-regional-convention"
published_at: "2023-03-31T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64266a41398c9_vyapari_mekhala_convension.jpg"
keywords: []
---

# സംസ്ഥാന സമ്മേളനം വിജയിപ്പിക്കും; വ്യാപാരി വ്യവസായി സമിതി വടകര മേഖലാ കൺവെൻഷൻ 

> **Lead Summary:** **വടകര: **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വടകര മേഖലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ്‌ വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വടകര മേഖലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ്‌ വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്തു.

മേയ് 23, 24, 25 തീയതികളിൽ കോഴിക്കോട്ട്‌ നടക്കുന്ന പതിനൊന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് പ്രവർത്തക കൺവെൻഷൻ നടന്നത്.

സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, സംസ്ഥാന ജോ. സെക്രട്ടറി സി.കെ. വിജയൻ, ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, ഡി.എം. ശശീന്ദ്രൻ, എം.എം. ബാബു, സി. ബാലൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106259/trade-and-industry-committee-vadakara-regional-convention)