---
title: "സായാഹ്ന ധർണ്ണ; സി.പി.എം. നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരെ ജനകീയ മുന്നണി "
english_title: "RMP evening strike in onchiyam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106263/rmp-evening-strike"
published_at: "2023-03-31T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426733e1b26e_rmp_darnna.jpg"
keywords: []
---

# സായാഹ്ന ധർണ്ണ; സി.പി.എം. നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരെ ജനകീയ മുന്നണി 

> **Lead Summary:** **ഒഞ്ചിയം: **ഒഞ്ചിയം പഞ്ചായത്ത് ബജറ്റുമായി ബന്ധപ്പെട്ട് സി.പി.എം. നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരേ ജനകീയ മുന്നണി കണ്ണൂക്കരയിൽ സായാഹ്ന ധർണ്ണ നടത്തി. ഭരണസമിതിയെ അവഹേളിച്ചു കൊണ്ട് ജനങ്ങൾക്കിടയിൽ തെറ്റായ പ്രചാരണം നടത്തുകയും സംസ്ഥാനസർക്കാരിന്‍റെ ജനവികസന ഫണ്ട് പഞ്ചായത്തിൽ അട്ടിമറിക്കാൻ ശ്രമം നടത്തുന്നതും ചെയ്യുന്നതായി ധർണ്ണയിൽ കുറ്റപ്പെടുത്തി.

## Article Content

**ഒഞ്ചിയം: **ഒഞ്ചിയം പഞ്ചായത്ത് ബജറ്റുമായി ബന്ധപ്പെട്ട് സി.പി.എം. നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരേ ജനകീയ മുന്നണി കണ്ണൂക്കരയിൽ സായാഹ്ന ധർണ്ണ നടത്തി. ഭരണസമിതിയെ അവഹേളിച്ചു കൊണ്ട് ജനങ്ങൾക്കിടയിൽ തെറ്റായ പ്രചാരണം നടത്തുകയും സംസ്ഥാനസർക്കാരിന്‍റെ ജനവികസന ഫണ്ട് പഞ്ചായത്തിൽ അട്ടിമറിക്കാൻ ശ്രമം നടത്തുന്നതും ചെയ്യുന്നതായി ധർണ്ണയിൽ കുറ്റപ്പെടുത്തി.

ധർണ്ണ ആർ.എം.പി. സംസ്ഥാനസെക്രട്ടറി എർ. വേണു ഉദ്ഘാടനം ചെയ്തു. ജൗഫർ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു. കെ.പി. അരവിന്ദൻ, സുധീർ മഠത്തിൽ, എൻ.പി. ഭാസ്കരൻ, പി. ശ്രീജിത്ത്, യൂസഫ് മാമലകണ്ടി, സുനിൽ മടപ്പള്ളി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106263/rmp-evening-strike)