---
title: "ആറ് ആഴ്ച പ്ലാസ്റ്റർ തുടരണം; കെ.കെ രമ എം. എൽ.എയുടെ രണ്ടാഴ്ചത്തെ പരിപാടികൾ ഒഴിവാക്കി "
english_title: "KK Rama M. L.A.'s two weeks of events were skipped"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106313/kk-rama-m-las-two-weeks-of-events-were-skipped"
published_at: "2023-03-31T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426971fdeb48_kk_rama.jpg"
keywords: []
---

# ആറ് ആഴ്ച പ്ലാസ്റ്റർ തുടരണം; കെ.കെ രമ എം. എൽ.എയുടെ രണ്ടാഴ്ചത്തെ പരിപാടികൾ ഒഴിവാക്കി 

> **Lead Summary:** **വടകര: **നിയമസഭ സംഘർഷവുമായി ബന്ധപ്പെട്ട് കൈക്ക് പരിക്കേറ്റ കെ.കെ രമ എം.എൽ.എയുടെ കൈയുടെ പരിക്ക് ഗുരുതരം. ഇന്നലെ കോഴിക്കോട് വിദഗ്ധ ചികിത്സയ്ക്ക് വിധേയമായപ്പോൾ ആറ് ആഴ്ച കൂടി പ്ലാസ്റ്ററിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർ അറിയിച്ചു.

## Article Content

**വടകര: **നിയമസഭ സംഘർഷവുമായി ബന്ധപ്പെട്ട് കൈക്ക് പരിക്കേറ്റ കെ.കെ രമ എം.എൽ.എയുടെ കൈയുടെ പരിക്ക് ഗുരുതരം. ഇന്നലെ കോഴിക്കോട് വിദഗ്ധ ചികിത്സയ്ക്ക് വിധേയമായപ്പോൾ ആറ് ആഴ്ച കൂടി പ്ലാസ്റ്ററിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർ അറിയിച്ചു.

അടുത്ത രണ്ടാഴ്ച പൂർണ വിശ്രമം വേണമെന്ന് ഡോക്ടർ നിർദേശിച്ചു. കൈയുടെ ലിഗ് മെൻ്റിന് പരിക്കുപറ്റിയതിനാൽ നീരും വേദനയും ഇപ്പോഴുമുണ്ട്. നാട്ടിലെത്തിയെങ്കിലും അടുത്ത രണ്ടാഴ്ചത്തെ പൊതുപരിപാടികൾ റദ്ദാക്കിയതായി എം.എൽ.എ ഓഫിസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106313/kk-rama-m-las-two-weeks-of-events-were-skipped)