---
title: "മത സൗഹാർദ്ധത്തിന്റെ നിറവിൽ ചോറോട് എൽ.പി സ്കൂളിൽ സമൂഹ നോമ്പുതുറ "
english_title: "Community Lent at Chorod LP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106324/community-lent-at-chorod-lp-school"
published_at: "2023-03-31T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426a369dfffc_chorod_school_f.jpg"
keywords: []
---

# മത സൗഹാർദ്ധത്തിന്റെ നിറവിൽ ചോറോട് എൽ.പി സ്കൂളിൽ സമൂഹ നോമ്പുതുറ 

> **Lead Summary:** **ചോറോട് : **പുണ്യമാസത്തിന്റെ സന്ദേശത്തിന്റെ പര്യായം ഓതികൊണ്ട് ചോറോട് എൽ.പി സ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഇഫ്താർ വിരുന്നൊരുക്കി.

## Article Content

**ചോറോട് : **പുണ്യമാസത്തിന്റെ സന്ദേശത്തിന്റെ പര്യായം ഓതികൊണ്ട് ചോറോട് എൽ.പി സ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഇഫ്താർ വിരുന്നൊരുക്കി.

റമദാൻ നോമ്പ് എടുക്കുന്നതിലൂടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാൻ സഹായിക്കുമെന്ന് ഇഫ്താർ സന്ദേശം നൽകിയ റാഫി ഖത്തീബ് കോട്ടക്കൽ പറഞ്ഞു.

ചോറോട് എൽ.പി സ്കൂളിൽ സമുചിതമായി കൊണ്ടാടിയ ഇഫ്താർ സംഗമത്തിൽ ഹെഡ്‌മിസ്ട്രെസ് ലീല ടീച്ചർ സ്വാഗതവും പിടിഎ പ്രസിഡന്റ്‌ സമീർ അദ്ധ്യക്ഷത വഹിച്ചു. എസ്എസ്ജി ചെയർമാൻ സുകുമാരൻ മാസ്റ്റർ, സ്കൂൾ മാനേജർ അബ്ദു റഹ്മാൻ എന്നിവർ ആശംസയും അറിയിച്ചു.സ്റ്റാഫ് സെക്രട്ടറി രജിഷ ടീച്ചർ നന്ദിയും പറഞ്ഞു.

രക്ഷിതാക്കളുടെയും നാട്ടുകരുടെയും അകമഴിഞ്ഞ പിന്തുണയോടെ സ്കൂൾ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സമൂഹ നോമ്പുതുറ നടത്തിയത്.

വിദ്യാർത്ഥികൾക്കിടയിലും നാട്ടുകാരുടെ ഇടയിലും ഈയൊരു പരിപാടി വേറിട്ട കാഴ്ചയായി മാറി.സുബിന , രേഷ്മ,ലീബ,അതുൽ സുരേന്ദ്രൻ, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106324/community-lent-at-chorod-lp-school)