---
title: "വടകരയിൽ  60 ഓളം മൊബൈൽ ഫോണുകൾ മോഷണം പോയി; പൊലീസ് അന്വേഷണം ആരംഭിച്ചു"
english_title: "Around 60 mobile phones were stolen in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106407/around-60-mobile-phones-were-stolen-in-vadakara"
published_at: "2023-03-31T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642707198aa4f_mobile_robbery.jpg"
keywords: []
---

# വടകരയിൽ  60 ഓളം മൊബൈൽ ഫോണുകൾ മോഷണം പോയി; പൊലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** **വടകര: **വടകര പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ഫ്യൂച്ചർ മൊബൈൽ കടയിലാണ് പുലർച്ചെ മോഷണം നടന്നത്. രണ്ടു പേർ കടയിലേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഷട്ടർ ഓടിച്ചാണ് മോഷ്‌ടാക്കൾ അകത്ത് കടന്നത്.

## Article Content

**വടകര: **വടകര പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ഫ്യൂച്ചർ മൊബൈൽ കടയിലാണ് പുലർച്ചെ മോഷണം നടന്നത്. രണ്ടു പേർ കടയിലേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഷട്ടർ ഓടിച്ചാണ് മോഷ്‌ടാക്കൾ അകത്ത് കടന്നത്.

പുതിയതും പഴയതുമായ അറുപതോളം ഫോണുകളാണ് മോഷണം പോയത്. കടയിലുള്ളവർ രാവിലെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

ഒരു വർഷം മുൻപ് സമാനമായ രീതിയിൽ മറുവശത്തെ കടയിലും മോഷണം നടന്നിരുന്നു . അന്ന് മോഷ്‌ടാവിനെയും പിടികൂടിയിരുന്നു. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106407/around-60-mobile-phones-were-stolen-in-vadakara)